കല്യാണ പന്തൽ മ,രണ പന്തൽ ആകുന്നു!! സത്യങ്ങൾ അറിഞ്ഞ് പൊട്ടിക്കരഞ്ഞ് രൂപയും സോണിയും; ആർത്തിയുടെ അവതാരമായി രാഹുൽ!! | Mounaragam Today Episode 09 May 2024 Video Viral

Mounaragam Today Episode 09 May 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ മൗനരാഗം വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനം രാഹുൽ ചിരിക്കുന്നത് കണ്ട് ഭ്രാന്ത് കൂടി പോയെന്ന് വിചാരിക്കുകയാണ് സരയുവും ശാരിയും. എങ്ങനെയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോയി ഡോക്ടറെ കാണിക്കണമെന്ന് പറയുകയാണ്. ഇയാളുടെ കൂടെ ജീവിക്കാൻ പറ്റില്ലെന്ന് പറയുകയാണ് ശാരി. നിങ്ങൾ അമേരിക്കയിൽ പോവുകയാണെങ്കിൽ എന്നെയും കൂട്ടണമെന്ന് പറയുകയാണ്.

അച്ഛൻ എൻ്റെ മനുവേട്ടനെ കൊല്ലുമെന്ന് വരെ പറയുകയാണ്. എങ്ങനെയെങ്കിലും അച്ഛനെ ഡോക്ടറെ കാണിക്കണമെന്ന് പറയുകയാണ്. അല്ലാതെ അച്ഛനെ മാറ്റിയെടുക്കാൻ പറ്റില്ലെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് ചന്ദ്രസേനനെയാണ്. കല്യാണ സമയമടുത്തിട്ടും ആൽബിയെയും കുടുംബത്തിനെയും കാണാത്തതിനാൽ വിഷമിച്ചു നിൽക്കുകയാണ്.

അപ്പോഴാണ് സിഎസ് അഗസ്റ്റിനെ വിളിക്കുന്നത്. ആരും ഫോണെടുക്കുന്നില്ല. അപ്പോഴാണ് കല്യാണി വരുന്നത്. എന്താണ് അമ്മേ പ്രശ്നമെന്ന് ചോദിക്കുകയാണ് കല്യാണി. അപ്പോൾ അവർ ഫോണെടുക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ, കല്യാണി കണ്ട സ്വപ്നത്തെ കുറിച്ച് പറയുകയാണ്. അവർ വരുന്ന വഴിയിൽ കാർ പൊട്ടിത്തെറിച്ചെന്നാണ് ഞാൻ കണ്ടത്. ഇത് കേട്ടപ്പോൾ ആകെ ഞെട്ടുകയാണ് രൂപയും സിഎസുമൊക്കെ. എവിടെയാണെന്ന് അന്വേഷിക്കണമെന്ന് പറയുകയാണ് സിഎസ്. പിന്നീട് കാണുന്നത് സോണി ഇവർ സംസാരിക്കുന്നിടത്ത് വരികയാണ്.

സോണി കാര്യം അന്വേഷിക്കുകയാണ്. അപ്പോഴാണ് രൂപ പറയുന്നത്. ആൽബിയെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ലെന്ന് പറയുകയാണ്.ഇത് കേട്ട് പൊട്ടിക്കരയുകയാണ് സോണി. വിക്രമോ, രാഹുലോ എന്തെങ്കിലും ചെയ്തു കാണുമോ എന്ന് പറയുകയാണ്. ആൽബിയേട്ടന് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് സഹിക്കാൻ പറ്റില്ലെന്ന് പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.

Mounaragam
Comments (0)
Add Comment