മോനെ വിക്രമേ നിന്റെ അടവ് ഇനി ഇവിടെ വേവൂല!! വിക്രമിനെ നടു റോഡിൽ തല്ലി ചതച്ച് ആ സത്യം തുറന്ന് പറഞ്ഞ് ആൽബി!! | Mounaragam Today Episode 03 May 2024 Video Viral

Mounaragam Today Episode 03 May 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ ഇപ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സോണി കല്യാണ തലേന്ന് അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. അപ്പോഴാണ് ആൽബി കയറി വരുന്നത്. കിരണും കല്യാണിയും രൂപയുമൊക്കെ വീട്ടിലുണ്ട്. എന്നാൽ ആൽബിയെ കണ്ടപ്പോൾ, കിരണും കല്യാണിയും തമാശയാക്കുന്നുണ്ട്.

പിന്നീട് ആൽബിയോട് സോണി മുകളിലുണ്ടെന്നും, മോൻ പോയിട്ട് കണ്ടു വാ എന്ന് രൂപ പറയുകയാണ്. അങ്ങനെ ആൽബി മുകളിൽ പോയപ്പോൾ സോണി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. സോണിയ്ക്ക് സമ്മാനങ്ങളൊക്കെ വാങ്ങിയാണ് ആൽബി വന്നിരിക്കുന്നത്. ഇതൊക്കെ എന്തിനാണെന്ന് സോണി പറഞ്ഞപ്പോൾ, എൻ്റെ അച്ഛനും അമ്മയുമാണ് എന്നെ നിർബന്ധിച്ചതെന്ന് പറയുകയാണ്. പിന്നീട് ആൽബി പോകാനിറങ്ങുകയാണ്.

താഴെ ഇരുന്ന് എല്ലാവരും സംസാരിക്കുകയാണ്. ആൽബിയെ കണ്ടതും നാളെയാണ് വിവാഹമെന്നും, മോൻ പോകുമ്പോൾ ശ്രദ്ധിച്ചു പോകണമെന്ന് പറയുകയാണ്. എൻ്റെ ആങ്ങള എന്നു പറയുന്നവനെ വിശ്വസിക്കാൻ കൊള്ളില്ലെന്നാണ് ആൽബിയോട് രൂപ പറയുന്നത്. കിരണും കല്യാണിയുമൊക്കെ അതു തന്നെയാണ് പറയുന്നത്. അങ്ങനെ ആൽബി പോകുമ്പോൾ പലതും ആലോചിക്കുകയാണ്. അന്ന് എന്നെ കൊല്ലാൻ വച്ചതാണോ ആ പാവം മനുഷ്യന് സംഭവിച്ചതെന്ന് പറയുകയാണ്. ആൽബി പോയ ശേഷം സോണിയോട് പലതും പറയുകയാണ് കിരൺ. സോണിയാണെങ്കിൽ വലിയ സന്തോഷത്തിലാണ്. അവർ തമാശ പറയുന്നത് കേട്ട് സോണി നാണിച്ച് മുകളിൽ പോവുകയാണ്.

പിന്നീട് ആൽബി പോകുന്ന വഴിയിൽ വിക്രമിനെ കാണുകയാണ്. വിക്രം സോണിയെ കുറിച്ച് വീണ്ടും മോശമായി പറയുകയാണ്. ഇത് കേട്ട് ആൽബിയ്ക്ക് ദേഷ്യം വരികയാണ്. എങ്കിലും മറിച്ചൊന്നും പറയാതെ ചന്ദ്രസേനനെ കുറിച്ചൊക്കെ ആൽബി കുറ്റം പറയുകയാണ്. ഇത് കേട്ട വിക്രം അതിനെന്താ സാറിപ്പോൾ ആ വൃത്തികെട്ടവളിൽ നിന്ന് രക്ഷപ്പെട്ടില്ലേ എന്നു പറയുകയാണ്. തൻ്റെ ഭാര്യയാകാൻ പോകുന്ന സോണിയെ മോശമായി പറഞ്ഞവനെ ആൽബി കോളറിന് പിടിക്കുകയാണ്. വിക്രം ഞെട്ടിപ്പോവുകയാണ്. സാറെന്തിനാണ് എന്നെ പിടിക്കുന്നതെന്ന് പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.

Mounaragam
Comments (0)
Add Comment