വിക്രമുമായി പെണ്ണ് കാണാൻ വന്ന പ്രകാശൻ ആ കാഴ്ച്ച കണ്ട് ഞെട്ടുന്നു; സരയുവിന് മറക്കാൻ ആവാത്ത സമ്മാനം നൽകി കല്യാണിയുടെ മാസ്സ്!! | Mounaragam Latest Episode 05 Aug 2024 Video

വിക്രമുമായി പെണ്ണ് കാണാൻ വന്ന പ്രകാശൻ ആ കാഴ്ച്ച കണ്ട് ഞെട്ടുന്നു; സരയുവിന് മറക്കാൻ ആവാത്ത സമ്മാനം നൽകി കല്യാണിയുടെ മാസ്സ്!! | Mounaragam Latest Episode 05 Aug 2024 Video

Mounaragam Latest Episode 05 Aug 2024 Video : ഏഷ്യാനെറ്റ് പരമ്പരയായ മൗനരാഗത്തിൽ രസകരമായ രംഗങ്ങളാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്. കഴിഞ്ഞ ആഴ്ചയുടെ എപ്പിസോഡിൻ്റെ അവസാനത്തിൽ മുങ്ങ കാർത്തിക ഫുഡ്സിൽ ജോലി ചെയ്യുന്നതിൻ്റെ അഹങ്കാരം അവിടെ ജോലി എടുക്കുന്നവരോട് കാണിക്കുകയാണ്. അവർക്കാണെങ്കിൽ അവരുടെ സ്വഭാവം കണ്ട് ദേഷ്യം വരികയാണ്. അങ്ങനെ മൂങ്ങ അകത്ത് പോയി ഈ വയസാംകാലം എനിക്ക് രാജയോഗമാണെന്നാണ് തോന്നുന്നതെന്നും, എൻ്റെ കൊച്ചുമകൻ്റെ ജാതക ഗുണമായിരിക്കാമെന്ന് പറയുകയാണ് മൂങ്ങ. പിന്നീട് കാണുന്നത് കാർത്തിക പ്രകാശനോട് ഇന്ന് വിക്രമിനെ ജയിലിൽ നിന്ന് ഇറക്കേണ്ട കാര്യങ്ങൾ ശരിയാക്കിയിട്ടുണ്ടെന്നും, അവനെ ജയിലിൽ നിന്ന് ഇറക്കാൻ നമുക്ക് അവിടെ വരെ പോകണമെന്ന് പറയുകയാണ്.

അപ്പോൾ പ്രകാശൻ എൻ്റെ മകൻ ജയിലിൽ നിന്ന് ഇറങ്ങണം, അവളാണ് എല്ലാത്തിനും കാരണം. ഒരു പണക്കാരനെ കിട്ടിയപ്പോൾ അവൾക്ക് എന്നെ വേണ്ടാതായെന്ന് പറയുകയാണ്. അതൊന്നും അച്ഛൻ ഓർക്കേണ്ടെന്നും, നമുക്ക് വിക്രമിനെ ഇറക്കി കൊണ്ടുവരാമെന്ന് പറയുകയാണ്. അങ്ങനെ വിക്രം ജയിൽ മോചിതനാവുകയാണ്. അവരെയും കൂട്ടി കാർത്തിക വണ്ടിയിൽ മടങ്ങുകയാണ്. കാർത്തികയുടെ വീട്ടിലെത്തിയപ്പോൾ പ്രകാശൻ വിക്രമിനെയും കൂട്ടി പുറത്ത് പോവുകയാണ്. അപ്പോൾ കാർത്തിക, അച്ഛാ പുറത്ത് പോയാൽ കുറെ പണച്ചിലവ് ഉണ്ടാവുമല്ലോ എന്ന് പറഞ്ഞ് പണം നൽകുകയാണ്. അങ്ങനെ വിക്രമിനെ കൂട്ടിപ്പോവുകയാണ്.

ആ കാർത്തിക കോടീശ്വരിയായതിനാൽ, നമ്മൾ അവരോട് നല്ല രീതിയിൽ നിൽക്കണമെന്നും, അവളെ ഞാൻ മോളെ എന്നൊക്കെ വിളിക്കുന്നുണ്ടെങ്കിലും എനിക്ക് തീരെ ഇഷ്ടമില്ല അവളെ മോളെ എന്ന് വിളിക്കാൻ എന്നൊക്കെ വിക്രമിനോട് പറയുകയാണ്. രണ്ടു പേരും ആദ്യം പോകുന്നത് കല്യാണിയുടെ വീട്ടിലേക്കാണ്. അവിടെ എത്തിയപ്പോൾ വിക്രമിനെ കണ്ടപ്പോൾ കിരൺ ചിരിക്കുകയാണ്. ഇവൻ പുറത്തിറങ്ങിയോ. അപ്പോൾ കല്യാണിയും വരികയാണ്. പ്രകാശൻ കല്യാണിയോടും കിരണിനോടും വഴക്കിടുകയാണ്. നീയൊക്കെ എന്നെയോ എൻ്റെ മകനെയോ തൊടാൻ നിങ്ങൾക്കൊന്നും കഴിയില്ലെന്നും, പ്രകാശന് ഇനി രാജയോഗമാണെന്ന് പറയുകയാണ്.

അങ്ങനെ പലതും പറഞ്ഞ് അഹങ്കാരത്തിൽ അവിടെ നിന്ന് ഇറങ്ങുകയാണ്. പിന്നീട് കാണുന്നത് ലക്ഷ്മിയും കാർത്തികയും സംസാരിക്കുന്നതാണ്. എന്തായി കാര്യങ്ങളൊക്കെയെന്ന് ചോദിക്കുകയാണ്. അവൻ്റെ മകനെ ഞാൻ ജയിലിൽ നിന്നും ഇറക്കിയെന്നും, ഇനിയാണ് അയാൾക്ക് വലിയ പതനങ്ങൾ ഉണ്ടാകാൻ പോകുന്നതെന്നും, അയാൾ ഇപ്പോൾ വലിയ സന്തോഷത്തിലാണെന്നും പറയുകയാണ്. അപ്പോഴാണ് പ്രകാശൻ മോളെ എന്ന് വിളിച്ച് കയറി വരുന്നത്. അകത്ത് കയറിയപ്പോൾ അവിടെ ‘ചെയറിൽ ഇരുന്ന സ്ത്രീയെ കണ്ട് പ്രകാശൻ ഞെട്ടുകയാണ്. ലക്ഷ്മി എങ്ങനെ ഇവിടെ എത്തിയെന്നു പലതുമാണ് പ്രകാശൻ്റ മനസിലൂടെ ഓടിക്കൊണ്ടിരുന്നത്. ഇതൊക്കെയാണ് ഇനി വരുന്ന ആഴ്ചയിലെ അഞ്ച് ദിവസങ്ങളിലായി നടക്കാൻ പോകുന്നത്.

Whatsapp Amp
Mounaragam
Comments (0)
Add Comment