ലാലു മോനെ നീ ഇനി വരുമ്പോൾ ശാന്തയേയും കൊണ്ട് വരണം! അമ്മയുടെ സുഹൃത്തിനെ കാണാൻ ഓടിയെത്തി ലാലേട്ടൻ!! | Mohanlal Visit His Mother Friend Seethalakshmi Keshavadev

Mohanlal Visit His Mother Friend Seethalakshmi Keshavadev : സാമൂഹിക പ്രവർത്തകൻ ഗവേഷകൻ ഫിസിഷ്യൻ എന്നീ നിലകളിൽ പ്രശസ്തനായ ജോതീദേവ് കേശവദേവ് ഡയബേറ്റിക്സ് ആൻഡ് കെയർ എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ കൂടിയാണ്. ഡയബേറ്റിക്സുമായി ടോക്കുകൾക്കും നിരവധി അവയർനസ് പ്രോഗ്രാമുകൾക്കും മോഹൻലാലുമായി ജോതീദേവ് ഒരുപാട് തവണ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇങ്ങനെ പണ്ടുമുതലേ തുടർന്ന ഈ പതിറ്റാണ്ടുകാലത്തെ ബന്ധം, ലാലേട്ടൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് സന്ദർശിച്ച് പുതുക്കുകയാണ് ചെയ്തത്.

ജോതിദേവ് ഡയബേറ്റിക്സ് കെയറും അവബോധ പരിപാടികളും വഴി വലിയ കാലത്തെ ബന്ധം ഇരുവർക്കും ഉണ്ട്. പല ഇന്റർവ്യൂ കളും ടോക്ക്കളും യൂട്യൂബിലും ഫേസ്ബുക്കിലുമൊക്കെ മുൻപും പങ്ക്‌വെച്ചിട്ടുമുണ്ട്. ടൈപ്പ് 1 ഡയബേറ്റിക്സ് നെ കുറിച്ച് മോഹൻലാലും ജ്യോതിദേവും തമ്മിലുള്ള സംഭാഷണങ്ങൾ പൊതുജനങ്ങൾക്ക് ഉപകാരപ്രദവും വഴികാട്ടിയുമാണ്. ഏറ്റവും കൂടുതൽ ജീവിതജന്യ രോഗങ്ങൾ ഉണ്ടാകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.

Mohanlal Visit His Mother Friend Seethalakshmi Keshavadev

ഡയബേറ്റിക്സ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ ഇത്തരം അവബോധ പരിപാടികൾ, വിവരങ്ങൾ ഫലപ്രദമായ രീതിൽ ജനങ്ങളിൽ എത്താൻ സഹായിക്കുന്നു. ഇതിൽ ഇടപെടുന്നവർ മോഹൻലാലിനെ പോലൊരു ജനപ്രിയൻ കൂടിയാകുമ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമാകുന്നു. ഒരു പാട് നാളുകൾക്കു ശേഷം ജോതീദേവിന്റെ അമ്മയെ കാണാൻ എത്തിയ മോഹൻലാലിൻറെ കൂടെയുള്ള ഫോട്ടോയാണ് ഇദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ലാലേട്ടന്റെ അമ്മ ശാന്തകുമാരിയുടെ സുഹൃത്തും തിരുവനന്തപുരത്തെ വീട്ടിലെ താരത്തിന്റെ അയൽക്കാരിയുമായിരുന്ന സീതാലക്ഷ്മിയെ കാണാനാണ് മോഹൻലാൽ അവിടേക്ക് ചെന്നത്. മോഹൻലാലും ജോതീദേവിന്റെ കുടുംബവും അടങ്ങുന്ന മനോഹരമായ ഫോട്ടോകൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നു. വളരെ കാലത്തിനു ശേഷം അമ്മയെ കാണാൻ വേണ്ടി എത്തിയ ലാലുച്ചേട്ടന് സ്നേഹങ്ങൾ നേർന്നു കൊണ്ടാണ് ജോതീദേവ് ഫോട്ടോ പങ്കുവെച്ചിരുക്കുന്നത്.കട്ടിലിൽ അമ്മയുടെ കൂടെ ഇരിക്കുന്ന മോഹൻലാലും ജ്യോതിലാലിന്റെ മറ്റ് കുടുംബാംഗങ്ങളും അടങ്ങുന്ന ഫോട്ടോകളാണ് ഇപ്പോൾ സാമൂഹിക ശ്രദ്ധ നേടുന്നത്. ജയിലറിന് ശേഷമുള്ള ലുക്കും ഷർട്ടും മുണ്ടുമാണ് ലാലേട്ടന്റെ വേഷം. തിരക്കുകൾക്കിടയിലും പ്രിയപെട്ടവർക്ക് വേണ്ടി സമയം മാറ്റിവെക്കുന്ന മോഹൻലാലിനെയാണ് നമുക്ക് കാണാൻ കഴിയുന്നത്.

mohanlalMohanlal Visit His Mother Friend
Comments (0)
Add Comment