About Kerala Style Easy Appam Recipe
Kerala Style Easy Appam Recipe : നല്ല പഞ്ഞി പോലത്തെ പാലപ്പം ആർക്കാണ് ഇഷ്ടമില്ലാത്തത്. വളരെ എളുപ്പത്തിലും ടേസ്റ്റിലും ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി പാലപ്പമാണ് നമ്മൾ തയ്യാറാക്കാൻ പോവുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു അടിപൊളി ഐറ്റം നമ്മൾക്ക് യീസ്റ്റ് ചേർക്കാതെ തന്നെ ഉണ്ടാക്കിയെടുക്കാം. എന്നാൽ ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് പരിജയപെട്ടാലോ!!
Ingredients
- പച്ചരി – ½ കിലോ ഗ്രാം
- തേങ്ങയുടെ പാൽ
- ഉഴുന്നു പരിപ്പ് – ഒരു കപ്പ്
- പഞ്ചസാര ആവശ്യത്തിന്
- ഒരു തേങ്ങയുടെ വെള്ളം
- ഉപ്പ് ആവശ്യത്തിന്
- ചോറ് – 1 കപ്പ്
Learn How to Make Kerala Style Easy Appam Recipe
ആദ്യം തന്നെ ഉഴുന്നു പരിപ്പും അരിയും നന്നായി കഴുകിയ ശേഷം ½ കിലോ ഗ്രാം പച്ചരിയിലേക്ക് 3 ടേബിൾ സ്പൂൺ ഉഴുന്നു പരിപ്പ് ചേർത്ത് വെള്ളത്തിൽ ഇട്ട് 5 മണിക്കൂർ കുതിർത്ത് വെക്കുക. ശേഷം ഇത് മിക്‌സിയുടെ ജാറിൽ ഇട്ട് മാറ്റിവച്ചിരിക്കുന്ന തേങ്ങയുടെ വെള്ളവും തേങ്ങാപ്പാലും 2 ടേബിൾ സ്പൂൺ ചോറും ചേർത്ത് വേറെ വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു ടീസ് പൂൺ ഉപ്പും ചേർത്ത് നന്നായി ഇളക്കുക.
തയ്യാറാക്കിയ മാവ് ഒരു 10 മണിക്കൂർ മാറ്റിവയ്ക്കുക. ശേഷം പാൻ നന്നായി ചൂടാക്കുക. ചൂടായ പാനിലേക്ക് മാവ് നന്നായി ഇളക്കി ഒരു തവി മാവ് ഒഴിച്ച് ചുറ്റിച്ചെടുക്കുക. അതിനു ശേഷം തീ കുറച്ച് വച്ച് മൂടി വെച്ച് വേവിക്കുക. ചുറ്റിനും ഒരു ഗോൾഡൺ നിറം വരുമ്പോൾ അപ്പം ചട്ടിയിൽ നിന്ന് മാറ്റിവയ്ക്കാം. ഇങ്ങനെ മുഴുവൻ മാവും ചുട്ടെടുകാം. അപ്പോൾ നമ്മുടെ സോഫ്റ്റും വളരെ ടേസ്റ്റിയും ആയ പാലപ്പം റെഡി. Video Credit : Paadi Kitchen