നാവിൽ കപ്പലോടും രുചിയിൽ നല്ല കുറുകിയ ചാറോട് കൂടിയ മീൻകറി! വെറും 10 മിനിറ്റിൽ നല്ല ഉഷാർ മീൻ കറി!! | Kerala Fish Curry Recipe

About Kerala Fish Curry Recipe

Kerala Fish Curry Recipe : മിക്ക ഭക്ഷണ പ്രേമികളുടെയും ഇഷ്ട വിഭവം ആയിരിക്കും മീൻകറി. കപ്പയുടെ കൂടെയും ചോറിന്റെ കൂടെയും ഇത് കഴിക്കാത്തവർ കുറവായിരിക്കും. വീടുകളിൽ തന്നെ എളുപ്പത്തിൽ മീൻ കറി ഉണ്ടാക്കാറുണ്ട്. ഈ ഒരു കറിയുടെ ചാർ നല്ല കുറുകിയത് ആയത് കൊണ്ട് തന്നെ കഴിക്കാൻ നല്ല രുചിയാണ്. നെയ്യ് മീൻ കൊണ്ട് നല്ല കുറുകിയ ചാറോട് കൂടിയ മീൻകറി ആണ് തയ്യാറാക്കുന്നത്. എരിവും പുളിയും ചേർന്നതാണിത്. ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളം ഊറും. ഈ ഒരു മീൻ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Ingredients

  • തക്കാളി
  • ഉലുവ
  • കടുക്
  • മഞ്ഞൾപ്പൊടി
  • കാശ്മീരി മുളകുപൊടി – 1 ടേബിൾ സ്പൂൺ
  • ചെറിയുളളി
Kerala Fish Curry Recipe
  • വെളുത്തുള്ളി – 6
  • ഇഞ്ചി – ഒരു വലിയ കഷണം
  • നെയ്യ് മീൻ
  • പുളി
  • ഉലുവ പൊടി – 1 ടീ സ്പൂൺ
  • ഉപ്പ് ആവശ്യത്തിന്

Learn How to Make Kerala Fish Curry Recipe

ആദ്യം ഒരു പാൻ ചൂടാക്കി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇടുക. നന്നായി മൂപ്പിക്കുക. ചെറിയുളളി ചേർത്ത് നന്നായി വഴറ്റുക. തക്കാളി ചേർക്കുക. കാശ്മീരി മുളകുപൊടി ചേർക്കുക. നന്നായി മൂപ്പിക്കുക. ഒരു ചട്ടി ചൂടാക്കുക. ഇതിലേക്ക് എണ്ണ ഒഴിക്കുക. ശേഷം ഉലുവ, കടുക് ഇവ ചേർക്കുക. നേരത്തെ തയ്യാറാക്കിയ മസാല മിക്സിയിൽ അരച്ചെടുക്കുക. കടുക് പൊട്ടിയ ശേഷം പച്ചമുളക് ചേർക്കുക. ഇതിലേക്ക് മസാലകൾ ഇടുക. ഇത് മൂപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. പുളി പിഴിഞ്ഞ വെള്ളം ചേർക്കുക. കറിവേപ്പില ചേർക്കുക. മീൻ ചേർക്കുക. മീൻ ഉടയാതെ ഇളക്കുക. ചൂട് വെള്ളം ഒഴിക്കുക. വേവിക്കുക. തീ ഓഫ് ചെയ്യ്ത് ശേഷം ഉലുവ പൊടി ചേർക്കുക. നല്ല ടേസ്റ്റിയായ മീൻ കറി റെഡി!!! Kerala Fish Curry Recipe Video Credit : Devi Pavilion

Read Also : അവൽ കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! 10 മിനിറ്റിൽ അവൽ കൊണ്ട് നല്ല എരിവുള്ള പലഹാരം റെഡി!! | Crispy Aval Snack Recipe

രുചിയൂറും വറുത്തരച്ച നാടൻ കോഴിക്കറി! ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ പാത്രം കാലിയാകുന്ന വഴി അറിയില്ല!! | Varutharacha Chicken Curry Recipe

FishFish CurryFish RecipesKerala Fish Curry RecipeSpecial Fish Curry
Comments (0)
Add Comment