About Instant Unniyappam Recipe
Instant Unniyappam Recipe : കേരളത്തിൽ പരമ്പരാഗതമായി നിലനിൽക്കുന്ന ഒരു മധുരപലഹാരമാണ് ഉണ്ണിയപ്പം. പഴക്കം കൂടുംതോറും ഉണ്ണിയപ്പതോടുള്ള മലയാളിയുടെ പ്രിയം കുറയുന്നില്ല. മിക്ക വീടുകളിലും ഒഴിച്ചുകൂടാൻ പറ്റാത്ത പലഹാരം ആണിത്. സോഫ്റ്റും സ്വാദിഷ്ടവുമായ ഉണ്ണിയപ്പം ഇനി എളുപ്പത്തിൽ തയ്യാറാക്കാം. അപ്പോൾ എങ്ങിനെയാണ് പെർഫെക്ട് ഉണ്ണിയപ്പം ഉണ്ടാകുന്നത് എന്ന് നോക്കിയാലോ?
Ingredients
- പച്ചരി – 3 കപ്പ്
- പാളയൻകോട് പഴം
- ശർക്കര – 450 ഗ്രാം
- ഗോതമ്പ്പൊടി – നാലര ടേബിൾസ്പൂൺ
- ഏലയ്ക്കപൊടി – ഒന്നര ടീസ്പൂൺ
- ജീരകപൊടി – 3/4 ടീസ്പൂൺ
- തേങ്ങകൊത്ത് – 5 ടേബിൾസ്പൂൺ
- കറുത്ത എള്ള്
Learn How to Make Instant Unniyappam Recipe
ആദ്യം ഒരു പാത്രത്തിലേക്ക് പച്ചരി ഇട്ട ശേഷം 4 മണിക്കൂർ വെള്ളത്തിൽ കുതിരാൻ വെക്കുക. അരി നന്നായി കഴുകി വെള്ളം കളയുക. ശർക്കര ഒരു പാത്രത്തിലേക്ക് ഇട്ട് വെളളം ഒഴിച്ച് ചൂടാക്കുക. ശർക്കര നല്ലവണ്ണം ഉരുക്കിയതിനു ശേഷം അരിക്കുക. പകുതി പച്ചരിയും കുറച്ച് ശർക്കര പാനിയും കൂടെ മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് 3 പഴവും കുറച്ച് ശർക്കര പാനിയും ചേർത്ത് അരയ്ക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ബാക്കിയുളള പച്ചരിയും ശർക്കര പാനിയും കൂടി അരച്ചെടുക്കുക.
ഇതിലേക്ക് ഗോതമ്പ് പൊടിയും ഏലയ്ക്ക പൊടിയും ജീരകപൊടിയും ഇട്ട ശേഷം ബാക്കിയുളള ശർക്കര പാനി ചേർക്കുക. ഇതിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക. രണ്ട് നുള്ള് ഉപ്പ് ചേർത്തശേഷം നന്നായി മിക്സ് ചെയ്യുക. കുറച്ച് സമയം റെസ്റ്റിൽ വെക്കുക. ഇതിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക. ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം തേങ്ങകൊത്ത് ഇടുക. ഇതിന്റെ നിറം മാറി വരുമ്പോൾ എള്ള് ചേർക്കുക. ഇത് അരച്ചെടുത്ത മാവിലേക്ക് ചേർക്കുക. ഉണ്ണിയപ്പചട്ടിയിലേക്ക് ആവശ്യമായ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായശേഷം മാവ് ചട്ടിയിലേക്ക് ഒഴിക്കുക. മാവ് വെന്തതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. നാവിൽ വെള്ളം ഊറും ഉണ്ണിഅപ്പം ഇതാ തയ്യാർ! Video Credit : Fathimas Curry World