ക്രോയ്‌സ്സന്റ് ഈസിയായി ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഓവൻ ഇല്ലാതെ ഇഡ്ഡലി പാത്രത്തിൽ രുചിയൂറും ക്രോയ്‌സ്സന്റ്!! | Handmade Chocolate Croissant Recipe

About Handmade Chocolate Croissant Recipe

Handmade Chocolate Croissant Recipe : ക്രോയ്‌സ്സന്റ് ഇഷ്ടമാണോ നിങ്ങൾക്ക്? നല്ല ചോക്ലേറ്റ് ഒക്കെ നിറച്ച വായിൽ കപ്പലോടും ക്രോയ്‌സ്സന്റ് ഉണ്ടാക്കിയാലോ ഇന്ന്. അതും ഓവൻ ഇല്ലാതെ ഇഡ്ഡലി പാത്രത്തിൽ ആണ് നമ്മൾ ഇത് ഉണ്ടാക്കിയെടുക്കുന്നത്. സാധാരണ കടകളിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ക്രോയ്‌സ്സന്റ് വീട്ടിൽ തന്നെ വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാവുന്നതാണ്. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്നു നോക്കിയാലോ?

Ingredients

  • പാൽ – ¾ കപ്പ്‌
  • പഞ്ചസാര – 2 സ്പൂൺ
  • ഈസ്റ്റ്
  • മുട്ട
  • ഓയിൽ – ¼
  • ബട്ടർ
  • ചോക്ലേറ്റ്
  • മൈദ പൊടി – 1 കപ്പ്‌
Handmade Chocolate Croissant Recipe

Learn How to Make Handmade Chocolate Croissant Recipe

ആദ്യം ഒരു പാത്രം എടുത്ത് അതിലേക്ക് നേരിയ ചൂടുള്ള ഒരു കപ്പ് പാൽ ചേർക്കുക. ഇനി അതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര ഇട്ട് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇനി ഒരു സ്പൂൺ ഈസ്റ്റ്‌ ഇട്ട് നല്ലപോലെ ഇളക്കുക. ഈസ്റ്റ് ചേർത്ത പാല് 10 മിനിറ്റ് റസ്റ്റ്‌ ചെയ്യാൻ വേണ്ടി വയ്ക്കുക. ഇനി ഇതിലേക്ക് മൈദ പൊടിയും ഓയിലും ഉപ്പും ചേർത്ത് നല്ല രീതിയിൽ കുഴച്ചെടുക്കുക. എത്രത്തോളം കുഴക്കുന്നുവോ അത്രയും സോഫ്റ്റ് ആയിട്ട് ക്രോയ്‌സ്സന്റ് കിട്ടും.

ഇനി ഈ മാവിന്റെ മുകളിൽ എണ്ണ തടവി കുറച്ച് സമയത്തേക്ക് നനഞ്ഞ തുണിയിൽ മൂടിവെച്ച് ഒരു പാത്രത്തിൽ വെക്കുക. ശേഷം എടുത്തു നോക്കുമ്പോൾ നല്ല രീതിയിൽ മാവ് പൊന്തി വന്നതായി കാണാം. മാവ് ഓരോന്നും ചപ്പാത്തിയുടെ അളവിൽ പരത്തിയെടുക്കുക. ഒരു മാവിന്റെ മുകളിൽ കുറച്ചു മൈദ പൊടിയും ബട്ടറും വരുന്ന രീതിയിൽ ഫിൽ ചെയ്ത് വെക്കുക. ഇങ്ങനെ എല്ലാ മാവും ഓരോന്നും ഓരോന്നിന്റെ മുകളിലായി വയ്ക്കുക. അവസാനം വരുന്ന മാവ് എല്ലാത്തിനെയും കവർ ചെയ്യുന്ന രീതിയിൽ പരത്തി എടുക്കുക.

ഇനി ഈ മാവ് മുഴുവനും ചെറുതായൊന്ന് പരത്തി എടുക്കുക. ശേഷം പിസ്സ കട്ടർ ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കുക. കോണരീതിയിൽ മുറിച്ചെടുത്ത മാവ് ഓരോന്നിന്റെയും ഉള്ളിൽ ചോക്ലേറ്റ് ഫിലിം വെച്ച് ക്രോയ്‌സ്സന്റ് രൂപത്തിൽ മടക്കിയെടുക്കുക. ശേഷം അത് കുറച്ചു സമയം റസ്റ്റ് ചെയ്യാൻ വേണ്ടി വയ്ക്കുക. ഇത് ഇതിന്റെ മുകളിൽ പാലും മുട്ടയുടെ വെള്ളയും തടവാവുന്നതാണ്. ശേഷം ഇത് ഓവനിലോ ഇഡ്ഡലി പാത്രത്തിലെ വേവിച്ചെടുക്കാം. നല്ല അടിപൊളി ക്രോയ്‌സ്സന്റ് തയ്യാർ. Handmade Chocolate Croissant Recipe Video Credit : Mrs Malabar

Read Also : കടകളിൽ കിട്ടുന്ന ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ഇനി ഈസിയായി വീട്ടിൽ ഉണ്ടാക്കാം; അതും ഓവൻ ഇല്ലാതെ തന്നെ! | Easy Black Forest Birthday Cake Recipe

ഓവൻ ഇല്ലാതെ എളുപ്പത്തിൽ അടിപൊളി വൈറ്റ് ഫോറസ്റ്റ് കേക്ക്! കടകളിലെ വൈറ്റ് ഫോറസ്റ്റ് ഇനി വീട്ടിലും! | Easy Birthday Cake White Forest Recipe

ChocolateChocolate CroissantChocolate Croissant RecipeCroissantCroissant Recipe
Comments (0)
Add Comment