കൊതിയൂറും ഉള്ളി ചമ്മന്തി! ഈ ഒരൊറ്റ ഉള്ളി ചമ്മന്തി മതി ഒരു പറ ചോറ്‌ ഉണ്ണും; ചമ്മന്തി ഇങ്ങനെ ചെയ്താൽ രുചി കൂടും!! | Easy Ulli Mulaku Chammanthi Recipe

About Easy Ulli Mulaku Chammanthi Recipe

Easy Ulli Mulaku Chammanthi Recipe : ഉള്ളി ചമ്മന്തി നമുക്കെല്ലാവർക്കും പ്രിയമുള്ളതാണ്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായ രീതിയിലാണ് ഈ ഉള്ളി ചമ്മന്തി റെസിപ്പി. ഒന്ന് രണ്ട് ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ വേണ്ടി സാധിക്കുന്നതാണ്. പ്രത്യേകിച്ച് നമ്മുടെയൊക്കെ വീടുകളിൽ മറ്റൊരു കറികളും ഇല്ലാത്ത സാഹചര്യത്തിൽ ഈയൊരു ചമ്മന്തി വളരെ പ്രയോജകമാണ്. എല്ലാ പ്രായക്കാർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്നതാണ്.

Ingredients

ചെറിയ ഉള്ളി – 2 cup
പുളി
ഇഞ്ചി
വെളുത്തുള്ളി

Easy Ulli Mulaku Chammanthi Recipe

Learn How to Make Easy Ulli Mulaku Chammanthi Recipe

ഇതിനായി ആദ്യം രണ്ട് കപ്പ് ചെറിയ ഉള്ളി നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. എത്ര ഉള്ളിൽ ചേർക്കുന്നുവോ അത്രയും ചമ്മന്തി രുചികരമായിരിക്കും. ഇനി അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി, വെളുത്തുള്ളി, ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി എന്നിവ എടുക്കുക. ഇനി നേരത്തെ എടുത്തുവച്ച ഉള്ളി ചെറുതായി അരികുക. അതിന്റെ കൂടെ തന്നെ ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞെടുക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ആവശ്യമുള്ള നെയ്യൊഴിച്ച് ചൂടാക്കി എടുക്കുക.

ഇനി അതിലേക്ക് കട്ട് ചെയ്ത് ഉള്ളി എന്നിവ ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. പെട്ടെന്ന് വഴറ്റി കിട്ടാൻ ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ഉള്ളി നല്ലപോലെ വഴക്കിയതിനുശേഷം ഫ്ലെയിം ഓഫ് ചെയ്യുക. ഇനി അതിലേക്ക് മൂന്ന് ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർത്ത് നല്ല രീതിയിൽ ഇളക്കി എടുക്കുക. ഫ്‌ളേയിം ഓണാക്കി കഴിഞ്ഞാൽ പെട്ടെന്ന് കരിഞ്ഞു പോകുന്നതിന്നലാണ് ഇങ്ങനെ ചെയ്യുന്നത്.

ഇനി ഇതൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറിയതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. അതിന്റെ കൂടെ നേരത്തെ എടുത്ത് വെച്ച പുളിയും ചേർക്കുക. നല്ല പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കാതെ ചെറിയ രീതിയിൽ മിക്സിയിൽ അടിച്ചെടുക്കുക. ആവശ്യമുണ്ടെങ്കിൽ ഉപ്പ് ചേർത്ത് കൊടുക്കുക. അവസാനമായി കുറേക്കൂടി ടേസ്റ്റ് കിട്ടാൻ വേണ്ടി രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചമ്മന്തിയിലേക്ക് ചേർക്കുക. നല്ല അടിപൊളി ഉള്ളി ചമ്മന്തി തയ്യാർ. Easy Ulli Mulaku Chammanthi Recipe Video Credit : Taste Trips Tips

Read Also : ഇനി എന്തെളുപ്പം! നല്ല ജ്യൂസി ബർഗർ വീട്ടിൽ തന്നെ ഈസിയായി നമുക്ക് ഉണ്ടാക്കാം; രുചിയോ കിടിലൻ! | Easy Chicken Burger Recipe

ബ്രെഡും പാൽപ്പൊടിയും കൊണ്ട് വായിൽ അലിഞ്ഞു പോകും രസ്മലായ്! ഒരെണ്ണം കഴിച്ചാൽ പിന്നെ കഴിച്ചു കൊണ്ടേ ഇരിക്കും! | Easy Bread Rasmalai Recipe

ChammanthiChammanthi RecipeEasy ChammanthiMulaku ChammanthiOnion ChammanthiSpecial ChammanthiUlli Mulaku Chammanthi
Comments (0)
Add Comment