നാവിൽ കപ്പലോടും തക്കാളി ചട്ണി! ഈ ഒരു ചട്ണി ഉണ്ടെങ്കിൽ പിന്നെ ചോറും ചപ്പാത്തിയുമൊക്കെ തീരുന്ന വഴിയറിയില്ല! | Easy Tomato Chutney Recipe

About Easy Tomato Chutney Recipe

Easy Tomato Chutney Recipe : നമ്മൾ പല രീതിയിലുള്ള തക്കാളി ചട്ണി, തക്കാളി കറി എന്നിവ രുചിച്ചിട്ടുണ്ടാവും. എന്നാൽ ഇത്തരത്തിലുള്ള ഒരു ചട്നി വളരെ റെയർ ആണ് നമ്മൾ കഴിച്ചിട്ടുള്ളത്. കൂടുതൽ രുചികരമായതും അതേപോലെ തന്നെ ചപ്പാത്തി, ചോറ്, പൊറോട്ട പോലത്തെ എല്ലാ ഭക്ഷണത്തിനും വളരെ ടേസ്റ്റിയോടു കൂടി തിന്നാൻ പറ്റിയ ഒരടിപൊളി ചട്നിയാണിത്. മുതിർന്നവർ മുതൽ ചെറിയ കുട്ടികൾക്ക് വരെ വളരെ ഇഷ്ടപ്പെടുന്നതും വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ വേണ്ടി പറ്റുന്നതും ആണ്.

Easy Tomato Chutney Recipe

Ingredients

  1. തക്കാളി – 5
  2. ചിറ്റുള്ളി – 5
  3. വറ്റൽ മുളക് – 12
  4. കറിവേപ്പില
  5. പച്ചമുളക്
  6. വെളുത്തുള്ളി
  7. കായപ്പൊടി
  8. ശർക്കര

Learn How to Make Easy Tomato Chutney Recipe

ആദ്യം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ടു മൂന്ന് ടേബിൾസ്പൂൺ എണ്ണ ചേർത്ത് നല്ലപോലെ ചൂടാക്കി എടുക്കുക. അതിലേക്ക് മുളക് 12 എണ്ണം ചേർത്ത് നല്ല പോലെ ഒന്ന് പൊരിച്ചെടുക്കുക. അത് മാറ്റിവെച്ചതിനു ശേഷം അതിലേക്ക് കുഞ്ഞുള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക. അതിന്റെ കൂടെ അല്പം കറിവേപ്പിലയും ചേർത്ത് നല്ലപോലെ പൊരിച്ചെടുത്ത് അതും നേരത്തെ വച്ച മുളകിന്റെ കൂടെ മാറ്റിവയ്ക്കുക. ശേഷം മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക.

ഇനി അഞ്ചു തക്കാളി കഷ്ണങ്ങളാക്കി എടുക്കുക. എണ്ണയിലേക്ക് തക്കാളിയിട്ട് വേവിച്ചെടുക്കുക. ഇനി ഇതിലേക്ക് നേരത്തെ അരച്ചുവെച്ച മിശ്രിതവും കുറച്ചു ഉപ്പും അര ടീസ്പൂൺ മഞ്ഞൾ പൊടി, പുളി പിഴിഞ്ഞത് ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്യുക. വേണമെങ്കിൽ അല്പം ശർക്കര ചേർത്ത് എരിവ് ബാലൻസ് ചെയ്യാം. അല്പം കായപ്പൊടിയും കൂടിയിട്ട് നല്ലപോലെ മിക്സ് ചെയ്യുക. അടിപൊളി തക്കാളി ചട്നി തയ്യാർ. ഇത് നാല് ദിവസം വരെ കേടുപാട് ഇല്ലാതെ സൂക്ഷിക്കാം. Video Credit : Village Spices

Read Also : യീസ്റ്റ് ചേർകാതെ തന്നെ നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ!! | Kerala Style Easy Appam Recipe

ബ്രഡും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ! തിന്നാലും തിന്നാലും പൂതി മാറാത്ത കിടു ഐറ്റം! | Special Bread Coconut Recipe

ChutneyChutney RecipeTomatoTomato ChutneyTomato Chutney RecipeTomato Recipe
Comments (0)
Add Comment