മുറ്റമടിക്കാൻ ഒരു കുപ്പി മാത്രം മതി! ഇനി ആർക്കും എളുപ്പത്തിൽ കരിയില നിറഞ്ഞ പറമ്പ് ക്ലീൻ ആക്കാം! ചൂലും വേണ്ട, കുനിയുകയും വേണ്ട!! | Easy Tip For Cleaning Dried Leaves

Easy Tip For Cleaning Dried Leaves : കാറ്റുള്ള സമയത്ത് ധാരാളം ഇലകൾ വീണ് മുറ്റം അടിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. സാധാരണ ചൂൽ ഉപയോഗിച്ച് ഇത്തരം ഭാഗങ്ങൾ വൃത്തിയാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചൂൽ നിർമ്മിക്കാനായി സാധാരണ രീതിയിലുള്ള ചൂലിന്റെ ഈർക്കിലകൾ തന്നെയാണ് ഉപയോഗിക്കേണ്ടത്.

എന്നാൽ ആദ്യം ചെയ്യേണ്ടത് ഒരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിന്റെ രണ്ട് വശവും നടു ഭാഗങ്ങളിലെല്ലാം ചെറിയ ഹോൾ ഇട്ടു കൊടുക്കുക എന്നതാണ്. അതിനായി പപ്പടക്കോൽ ഉപയോഗപ്പെടുത്തി ചൂടാക്കി ചെറിയ ഓട്ടകൾ രണ്ടുവശത്തുമായി ഇട്ടു കൊടുക്കുക. നടുഭാഗത്ത് മാത്രം അത്യാവശ്യം വലിപ്പമുള്ള ഒരു ഹോൾ ഇട്ടു കൊടുക്കണം. കാരണം ചൂൽ പിടിക്കാൻ ആവശ്യമായ കോൽ ഈ ഒരു ഭാഗത്ത് കൂടെയാണ് കയറ്റി


കൊടുക്കേണ്ടത്. രണ്ട് ഭാഗങ്ങളിലും ഹോളിട്ട് കൊടുത്തതിന് ശേഷം ഈർക്കിലകൾ ഒരു ഭാഗത്ത് നിന്നും മറ്റൊരു ഭാഗത്തേക്ക് നിൽക്കുന്ന രീതിയിൽ സെറ്റ് ചെയ്തു കൊടുക്കുക. അതിനുശേഷം ഉപയോഗിക്കാത്ത മോപ്പിന്റെ കോൽ വീട്ടിലുണ്ടെങ്കിൽ അത് കട്ട് ചെയ്ത് എടുത്ത് നടുഭാഗത്തായി ഫിക്സ് ചെയ്തു കൊടുക്കുക. ചൂലിന്റെ ഒരറ്റം കോലിനോട് ചേർത്ത് നൂൽ ഉപയോഗിച്ച് കെട്ടിക്കൊടുക്കാവുന്നതാണ്. അതായത് ചൂലിന്റെ

താഴ്ഭാഗം പരന്നു നിൽക്കുന്ന രീതിയിലാണ് നിർമ്മിക്കേണ്ടത്. ശേഷം നടുഭാഗത്ത് പിടിക്കാനായി മറ്റൊരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിന്റെ രണ്ടുവശവും കട്ട് ചെയ്തു കൊടുക്കുക. ഇത് കോലിന്റെ നടുഭാഗത്തേക്ക് വരുന്ന രീതിയിൽ സെറ്റ് ചെയ്തു കൊടുക്കാം. ഈയൊരു ചൂൽ ഉപയോഗപ്പെടുത്തി എളുപ്പത്തിൽ കരിയിലകൾ ഉള്ള ഭാഗം വൃത്തിയാക്കി എടുക്കാവുന്നതാണ്. പ്രത്യേകിച്ച് മഴ നനഞ്ഞു കിടക്കുന്ന മണ്ണിലെല്ലാം ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ എളുപ്പത്തിൽ കരിയിലകളെല്ലാം കളയാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : shibiscreation

Cleaning TipsEasy Tip For Cleaning Dried LeavesTips and Tricks
Comments (0)
Add Comment