About Easy Samosa Recipe
Easy Samosa Recipe : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു അടിപൊളി സമോസയുടെ റെസിപ്പിയാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ സമോസ ഉണ്ടാക്കി എടുക്കാവുന്നത്. സമൂസ ഉണ്ടാക്കിട്ട് ശരിയാവാത്തവർ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കിയാൽ മതി. നല്ല ചൂട് ചായക്കൊപ്പം ഈ ചൂട് സമൂസ കൂടി ആയാൽ വായിൽ കപ്പലോടും. സാധാരണ നമ്മൾ മൈദ മാവ് കൊണ്ടാണ് സമോസ ഉണ്ടാക്കാറുള്ളത്. നമ്മൾ ഇവിടെ മൈദയും അരിപ്പൊടിയും തുല്യ അളവിൽ എടുത്തിട്ടാണ് ഉണ്ടാക്കുന്നത്. അപ്പോൾ എങ്ങിനെയാണ് സമൂസ ഉണ്ടാക്കുന്നത് എന്നു നോക്കിയാലോ?
Ingredients
- Rice flour / Idiyappam powder / Pathiri powder – 1 cup (Roasted / Unroasted)
- Maida / All purpose flour – 1 cup
- Potato – 2 / 375g (Boiled and mashed)
- Ginger – 1 big piece (Crushed)
- Onion – 1 big (Finely chopped)
- Oil – 2 tbsp
- Green chilly – 1
- Pepper powder
- Garam masala – ½ tbsp
- Boiling water – 1 cup
- Mustard seeds – ½ tsp
- Coriander leaves
- Coriander seeds – 2 pinches
- Cumin seeds – ¼ tsp
- Mustard seeds – ½ tsp
- Salt
Learn How to Make Easy Samosa Recipe
സമോസ തയ്യാറാക്കാനായി ആദ്യം ഒരു പാത്രത്തിലേക്ക് തുല്യ അളവിൽ മൈദയും അരിപ്പൊടിയും എടുക്കുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്തെടുക്കുക. ഇനി ഇതിലേക്ക് ഓയിൽ ചേർത്ത് നന്നായി കൈകൊണ്ട് കുഴച്ചെടുക്കുക. എന്നിട്ട് ഇത് കുറച്ചു നേരം റസ്റ്റ് ചെയ്യാനായി മൂടി വെച്ച് മാറ്റി വെക്കുക.
അടുത്തതായി സമൂസയിലേക്കുള്ള മസാല തയ്യറാക്കാം. അതിനായി ഒരു പാൻ അടുപ്പത്തുവെച്ചു ചൂടാക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള ഓയിൽ ഒഴിക്കുക. ഓയിൽ ചൂടായി വരുമ്പോൾ അതിലേക്ക് കടുകും ജീരകവും മല്ലിയും എല്ലാം ചേർത്ത് പൊട്ടിച്ചെടുക്കുക. അതിനുശേഷം ഇതിലേക്കു സവാളയും ഇഞ്ചിയും പച്ചമുളകും കൂടി ചേർത്തു കൊടുക്കുക. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video Credit : Mia kitchen