എന്താ രുചി! കിൻവ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; തടി കുറയ്ക്കാൻ കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം! | Easy Quinoa Recipe

About Easy Quinoa Recipe

Easy Quinoa Recipe : ഇന്നത്തെ റെസിപ്പി നമ്മുടെ ഹെൽത്തിന് ഗുണകരമായ കിൻവയുടെതാണ്. ഇത് വളരെ ചെറിയ സമയത്തിനുള്ളിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. കയ്യിലുള്ള സാധനങ്ങൾ വച്ച് ഉണ്ടാക്കിയെടുക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള കിൻവ റെസിപ്പി. ഹെൽത്തി ആയിട്ടുള്ള പോഷകരമായ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം.

Ingredients

  1. കിൻവ
  2. ക്യാരറ്റ് – 1
  3. ക്യാപ്സിക്കം – 1
  4. കുരുമുളക്
  5. സ്പ്രിംഗ് ഒനിയൻ
  6. സവാള
Easy Quinoa Recipe

Learn How to Make Easy Quinoa Recipe

ആദ്യം ഒരു പാൻ അടുപ്പത്ത് വെച്ച് അത് ചൂടായി കഴിഞ്ഞാൽ അതിലേക്ക് രണ്ട് ടീസ്പൂൺ ഓയിലോ അതല്ലെങ്കിൽ ഒലിവ് ഓയിലോ ചേർക്കുക. ശേഷം അതിലേക്ക് വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. കൂടാതെ ആവശ്യാനുസരണത്തിന് വേണ്ടിയുള്ള പച്ചമുളക് ചേർത്ത് ഇളക്കുക. ശേഷം അതിലേക്ക് സ്പ്രിങ് ഒനിയൻ, അര മുറി സവാള, ഉപ്പ് എന്നിവ ചേർത്ത് നല്ല രീതിയിൽ വഴറ്റിയെടുക്കുക. നമുക്കാവശ്യമുള്ള പച്ചക്കറികൾ ചേർക്കാം. അതിനായി കുറച്ചു ചെറുതായി അരിഞ്ഞ ക്യാരറ്റ്, ക്യാപ്സിക്കം എന്നിവ ചേർത്ത് നല്ല രീതിയിൽ ഇളക്കുക.

അവയൊന്നു ചൂടായി വന്നു കഴിഞ്ഞാൽ അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, എരുവിന് ആവശ്യമായിട്ടുള്ള കുരുമുളക്പൊടി, ആവശ്യത്തിനുള്ള മുളകുപൊടി എന്നിവ ചേർത്ത് പൊടിയിലൂടെ പച്ചമണം മാറുന്നതുവരെ ഇളക്കുക. ഇനി ഇതിലേക്ക് ഒരുപിടി മുരി ങ്ങയില ചേർത്ത് ഇളക്കുക. ശേഷം നമ്മൾ നേരത്തെ വേവിച്ചുവെച്ച കടല ചേർത്ത് ഇളക്കുക. പിന്നീട് അതിലേക്ക് ചേർത്ത് ഇളക്കുക. നല്ല രീതിയിൽ മസാലകൾ പിടിക്കുന്നത് വരെ കിൻവയിട്ട് വേവിക്കുക. ഇതിൽ കടല ചേർക്കുന്നതിന് പകരം ചിക്കനോ മറ്റോ ഇട്ട് കൂടുതൽ രുചികരമായിട്ട് ഉണ്ടാക്കാവുന്നതാണ്. Easy Quinoa Recipe Video Credit : Bincy’s Kitchen

Read Also : നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ ഗുണ്ടുമണി ഇഡ്ഡലിയുടെ രഹസ്യം ഇതാണ്! ഇനി ഇഡലി ഇങ്ങനെ ഉണ്ടാക്കി നോക്കൂ! | Perfect Soft Idli Trick

രുചിയൂറും വെജിറ്റബിൾ ബിരിയാണി! 10 മിനുട്ട് കൊണ്ട് പ്രഷർ കുക്കറിൽ അടിപൊളി വെജിറ്റബിൾ ബിരിയാണി! | Find Vegetarian Recipes Veg Biriyani In Cooker

Breakfast RecipeEasy BreakfastEasy Quinoa RecipeQuinoaQuinoa Recipe
Comments (0)
Add Comment