About Easy Pudding Recipe
Easy Pudding Recipe : നാവിൽ അലിഞ്ഞു ചേരുന്ന പുഡ്ഡിംഗ് കുട്ടികള്‍ക്കൊക്കെ വളരെയേറെ ഇഷ്ടമാണ്. തീ പോലും കത്തിക്കാതെ എത്ര കഴിച്ചാലും മതിവരാത്ത ഈ പുഡ്ഡിംഗ് ഉണ്ടാക്കാൻ വെറും മൂന്ന് ചേരുവകൾ മാത്രം മതി. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു രുചികരമായ പുഡ്ഡിംഗ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
Ingredients
- പഞ്ചസാര – 3 1/2 ടേബിൾ സ്പൂൺ
- ബ്രഡ് – മൂന്ന് എണ്ണം
- പാൽ – കാൽ കപ്പ്
Learn How to Make Easy Pudding Recipe
ആദ്യം മിക്സിയുടെ ചെറിയ ജാറിലേക്ക് തരികളോട് കൂടിയ മൂന്നര ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ഇത് നാലോ അഞ്ചോ സെക്കന്റ് അടിച്ച് നന്നായി പൊടിച്ചെടുക്കുക. ഐസിങ് ഷുഗർ അല്ലെങ്കിൽ പൊടിച്ച പഞ്ചസാര ഉണ്ടെങ്കിൽ അത് ചേർത്താൽ മതി. 3 ബ്രഡ് എടുത്ത് അതിന്റെ വശങ്ങളെല്ലാം മുറിച്ച് മാറ്റിയ ശേഷം ചെറിയ കഷണങ്ങളാക്കി സ്‌ക്വയർ ആകൃതിയിൽ മുറിച്ചെടുക്കുക. എടുക്കുന്ന പാത്രത്തിന് പാകത്തിലുള്ള രീതിയിൽ മുറിച്ചെടുക്കാം.
ഒരു ബൗളിലേക്ക് തിളപ്പിച്ച ശേഷം ചൂടാറിയ കാൽ കപ്പ് പാൽ ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് കൊടുക്കുക. അതില്ലെങ്കിൽ പാൽപ്പൊടി ചേർത്താലും മതി. ഈ മിക്സിന് പകരമായി കോഫി മിക്സും ഉപയോഗിക്കാം. ഇനി പുഡ്ഡിംഗ് സെറ്റ് ചെയ്യാനാവശ്യമായ വൃത്താകൃതിയിലുള്ള ഒരു പാത്രത്തിൽ നേരത്തെ മുറിച്ച് വച്ച ഓരോ ബ്രഡും പാലിൽ മുക്കി ചെറുതായൊന്ന് സ്ക്വീസ് ചെയ്ത് ഒരു ലയർ സെറ്റ് ചെയ്യുക. 500 ml ഫ്രഷ് ക്രീം എടുത്ത് മുക്കാൽ ഭാഗം മിക്സിയുടെ വലിയ ജാറിലൊഴിച്ച് ചെറിയ സ്പീടിൽ ഒരു മിനുറ്റ് അടിച്ചെടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണാം. Video Credit : Mums Daily