About Easy Pazham Pori Recipe
Easy Pazham Pori Recipe : പഴംപൊരി കഴിക്കാത്തവർ ആരും ഉണ്ടാവില്ല. വൈകുന്നേരത്തെ ചായയ്ക്ക് ഒപ്പം പഴംപൊരിയുടെ സ്ഥാനം വളരെ വലുതാണ്. ചായകടകളിലെ കഥകൾക്ക് കേൾവിക്കാരനായി പഴംപൊരിയും ഉണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം കൂടെ ആണ് ഇത്. കടകളിൽ കിട്ടുന്ന അതേ രുചിയിൽ വീടുകളിലും പഴംപൊരി ഇനി എളുപ്പത്തിൽ ഉണ്ടാക്കാം. ഇതിനായി ഈ പാചകരീതി നോക്കാം.
Ingredients
- മൈദ – 1 കിലോ
- അരിപ്പൊടി – 3/4 കപ്പ്
- പഞ്ചസാര – 300 ഗ്രാം
- ബേക്കിംഗ് സോഡ (അപ്പക്കരം) – 1/2 ടീ സ്പൂൺ
- ഉപ്പ് – ഒരു നുള്ള്
- സാധാരണ വെള്ളം – 1 ലിറ്റർ
- എണ്ണ – 1 ലിറ്റർ
- നേന്ത്രപ്പഴം – 2 കിലോ
Learn How to Make Easy Pazham Pori Recipe
ആദ്യം മൈദ ഒരു പാത്രത്തിൽ ഇടുക. അല്പം മൈദ ബാക്കി വെക്കുന്നു. 300 ഗ്രാം പഞ്ചസാര ഇടുക. അല്പം അപ്പകാരം ചേർക്കുക. വറുത്ത് വെച്ച പച്ചരിയുടെ പൊടിച്ച് ചേർക്കുക. മധുരം ബാലൻസ് ചെയ്യാൻ അല്പം ഉപ്പ് ചേർക്കുക. പച്ചവെള്ളം അല്പം ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. വീണ്ടും കുറച്ച് വെളളമൊഴിക്കുക. മാവ് എല്ലാം നന്നായി ഇളക്കുക. ഒരു ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിക്കുക.
പഴം നീളത്തിൽ അരിയുക. ഇവ മാവിൽ മുക്കി എടുക്കുക. എല്ലാ ഭാഗങ്ങളും മാവിൽ മുങ്ങണം. നേരത്തെ ചൂടാക്കാൻ വെച്ച ചട്ടിയിൽ അല്പം മാവ് ഇട്ട് എണ്ണ ചൂടായോ എന്ന് പരിശോധിക്കുക. മാവിൽ മുക്കി എടുത്ത പഴം ചൂടായ എണ്ണയിലേക്ക് ഇടുക. തീ കുറച്ച് വെക്കുക. ഒരോ ഭാഗം വേവുമ്പോൾ തിരിച്ചു ഇടുക. ഇതിൻെറ നിറം മാറുന്ന വരെ ഇങ്ങനെ ചെയ്യുക. ചൂട് പഴംപൊരി തയ്യാർ! Video Credit : Chayakadakaran