About Easy Medu Vada Recipe
Easy Medu Vada Recipe : ചായകടകളിൽ പൊതുവായി കിട്ടുന്ന ഒരു സ്വാദിഷ്ടവുമായ ഉഴുന്ന് വട കഴിച്ചിട്ടില്ലേ? ചായകടകളിലെ ഒഴിച്ച് കൂടാനാവാത്ത ഒരു പലഹാരമാണിത്. യാതൊരു മായവും ഇല്ലാതെ മൊരിഞ്ഞ ഉഴുന്ന് വട ഇനി വീടുകളിൽ ഈസിയായി ഉണ്ടാക്കാം. മാവ് അരച്ച ഉടനെ പെർഫെക്റ്റ് ആയി ഇനി ഉഴുന്നുവട ഉണ്ടാക്കാം. ചട്നിക്ക് ഒപ്പം കഴിക്കാവുന്ന ഉഴുന്ന് വട എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
Ingredients
- ഉഴുന്ന് – 250 ഗ്രാം
- ചെറിയ ഉള്ളി – 10
- ഇഞ്ചി അരിഞ്ഞത്
- കറിവേപ്പില
- കുരുമുളകുപൊടി – 1 ടീസ്പൂൺ
- കായപ്പൊടി – 1/4 ടീസ്പൂൺ
- വെളിച്ചെണ്ണ
- അരിപൊടി – 1സ്പൂൺ
Learn How to Make Easy Medu Vada Recipe
ഉഴുന്ന് വട തയ്യാറാക്കാനായി ആദ്യം ഉഴുന്ന് ഒരു പാത്രത്തിലേക്ക് ഇട്ട് വെള്ളമൊഴിച്ച് നല്ലവണ്ണം കഴുകുക. വെള്ളമെല്ലാം കളഞ്ഞതിന് ശേഷം 4കഷ്ണം ഐസ്ക്യൂബ് ഇട്ട് രണ്ട് തവണയായി അരച്ചെടുക്കുക. 2 സ്പൂൺ അരിപൊടി ചേർത്ത് കൈകൊണ്ട് നന്നായി പതപ്പിക്കുക. നല്ലവണ്ണം പതഞ്ഞ് പൊങ്ങിയ മാവ് 10 മിനുട്ട് റെസ്റ്റിൽ വെക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില ഇവ ചേർക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർക്കുക. ശേഷം ഒരു ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ കായപ്പൊടി ചേർക്കുക.
ഒരു സ്പൂൺ അളവിൽ ഓയിൽ കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഉഴുന്ന് വട തയ്യാറക്കുന്നതിന് ഒരു ഗ്ലാസ് എടുത്ത് അതിനു മുകളിൽ കോട്ടൻ തുണി ഇട്ടശേഷം മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് ഇടുക. ഒരു റബ്ബർ ബാൻഡ് കൊണ്ട് നന്നായി കെട്ടി വെക്കുക. ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടായശേഷം മാവ് ഇടാം. ആദ്യം കൈ ഒന്ന് നനച്ച് മാവ് എടുത്ത് ഗ്ലാസിന്റെ മുകളിൽ വെച്ച് ദ്വാരം ഇട്ടശേഷം എണ്ണയിലേക്ക് ഇടുക. മാവ് നല്ലവണ്ണം വേവിക്കുക. ഓരോ വടയും പാത്രത്തിലേക്ക് മാറ്റുക. കൊതിയൂറും ഉഴുന്ന് വട തയ്യാർ!! Video Credit : Anithas Tastycorner