About Easy Kappa Puttu Recipe
Easy Kappa Puttu Recipe : മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് പുട്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നത് ആണിത്. ഗോതമ്പ്, അരി തുടങ്ങി പല രുചികളിലും നിറത്തിലും പുട്ട് ഉണ്ടാക്കാറുണ്ട്. വ്യത്യസ്തമായ രീതിയിൽ കപ്പ കൊണ്ട് പുട്ട് ഉണ്ടാക്കിയാലോ? കപ്പയും തേങ്ങയും ചേർന്ന രുചി വളരെ സ്വാദിഷ്ടമാണ്. കപ്പ കൊണ്ട് പുട്ട് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
Ingredients
- കപ്പ – അര കിലോ
- ഉപ്പ് – മുക്കാൽ ടീ സ്പൂൺ
- പുട്ട് പൊടി – 6 ടേബിൾ സ്പൂൺ
- തേങ്ങ – അര കപ്പ്
Learn How to Make Easy Kappa Puttu Recipe
കപ്പ നന്നായി പൊടിയായി അരിഞ്ഞാണ് ഇത് ഉണ്ടാക്കേണ്ടത്. അരിപൊടി പോലെ പൊടിഞ്ഞ് കിട്ടണം. ആദ്യം കപ്പ നന്നായി കഴുകുക. ശേഷം രണ്ടായി മുറിക്കുക. എന്നിട്ട് കപ്പ പൊടിയായി അരിയുക. ഇതിലേക്ക് അല്പം ഉപ്പ് ചേർക്കുക. നന്നായി മിക്സ് ചെയ്യുക. പിഴിഞ്ഞ് എടുക്കുക. ഇതിലെ വെള്ളം നന്നായി പിഴിഞ്ഞ് കളയണം. ഇതിലേക്ക് പുട്ട് പൊടി ചേർക്കുക. അല്ലെങ്കിൽ അല്പം ഇടിയപ്പത്തിൻറെ പൊടി ചേർക്കുക. പുട്ടിൻറെ പൊടിയാണ് കൂടുതൽ നല്ലത്.
അര കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ആവശ്യത്തിനു ഉപ്പ് ചേർക്കുക. ഇത് നനച്ച് എടുക്കുക. വെളളം കുറച്ച് കുറച്ചായി തളിച്ച് കൊടുക്കുക. പുട്ട് കുറ്റി എടുത്ത് ഇടവിട്ട് ഇടവിട്ട് തേങ്ങയും കപ്പയും ഇടുക. കപ്പ ആയത് കൊണ്ട് സാധാരണ വേവിക്കുന്നതിലും കൂടുതൽ വേവിക്കണം. തീ കൂട്ടി വെച്ച് 5 മിനുട്ട് വേവിക്കുക. വെന്ത് വന്ന പുട്ട് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ആവി പറക്കുന്ന നല്ല പുട്ട് റെഡി. Video Credit : Sheeba’s Recipes