വെള്ളക്കടല ഇതുപോലെ ചെയ്താൽ ടേസ്റ്റ് ഇരട്ടിയാവും! പുട്ടിനും ചപ്പാത്തിക്കും അപ്പത്തിനും ഈ ഒരു കറി മാത്രം മതി! | Easy Chickpea Curry Recipe

About Easy Chickpea Curry Recipe

അടിപൊളി ടേസ്റ്റുള്ള കടല ഉണ്ടാക്കുന്ന റെസിപ്പി. ഇത് പോലെ ചെയ്‌താൽ നല്ല ടേസ്റ്റ് ആയിട്ടുള്ള കടലക്കറി തയ്യാറാകാം. ഒരുവട്ടം ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കണം എന്ന് തോന്നും. തേങ്ങ ഒന്നും ചേർക്കാതെ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഈ കടലക്കറി ഉണ്ടാക്കിയെടുക്കാം. പുട്ട് ദോശ എന്നിവയുടെ കൂടെ നല്ല കോമ്പോയാണ്.

Ingredients

  1. കടല
  2. തക്കാളി
  3. ഇഞ്ചി
  4. വെളുത്തുള്ളി
  5. മല്ലിച്ചെപ്പ്
Easy Chickpea Curry Recipe

Learn How to Make Easy Chickpea Curry Recipe

ആദ്യം വെള്ളക്കടല നാലുമണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. അതിനുശേഷം ഒരു കുക്കറിലിട്ട് അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ്, മഞ്ഞൾപൊടി, വെള്ളം എന്നിവ ചേർക്കുക. എന്നിട്ട് കുക്കറിൽ വേവിച്ചെടുക്കുക. ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് അല്പം എണ്ണ ഒഴിച്ച് അത് ചൂടായി കഴിഞ്ഞാൽ അതിലേക്ക് വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നല്ലപോലെ ഇളക്കുക. അതിന്റെ പച്ചമണം മാറി കഴിഞ്ഞാൽ അതിലേക്ക് രണ്ട് പച്ചമുളക്, കറിവേപ്പില, രണ്ട് ഉള്ളി എന്നിവ ചേർത്ത് നല്ലപോലെ വഴറ്റുക.

ശേഷം അല്പം ഉപ്പിടുക. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ, മുളകുപൊടി രണ്ട് ടീസ്പൂൺ, മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക. അതിനുശേഷം ജീരകപ്പൊടിയും ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. മസാലയുടെ പച്ചമണം മാറുന്നത് വരെ നല്ല രീതിയിൽ ഇളക്കുക. അതിനുശേഷം അതിലേക്ക് നേരത്തെ വേവിച്ചു വെച്ച കടല മിക്സ് ചെയ്യുക. കൂടാതെ തന്നെ ഒരു ജാർ എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ വേവിച്ച കടല ഒന്ന് അരച്ചെടുക്കുക.

എന്നിട്ട് ആ ഒരു കറിയിലേക്ക് ചേർക്കുക. ഇങ്ങനെ ചെയ്താൽ കറിക്ക് നല്ലൊരു തിക്ക്നെസ്സ് കിട്ടുന്നത് ആയിരിക്കും. ശേഷം അതിലേക്ക് മല്ലിച്ചപ്പ് ചേർത്ത് നല്ല പോലെ വേവിച്ചെടുക്കുക. അവസാനമായി ഒരു മീഡിയം സൈസ് ഉള്ള തക്കാളി ചെറുതായി മുറിച്ച് കറിയിലേക്ക് ചേർക്കുക. ഇങ്ങനെ ചെയ്‌താൽ കറിക്ക് കൂടുതൽ രുചി ലഭിക്കാനും സാധിക്കുന്നു. തേങ്ങ ഒന്നും ചേർക്കാതെ നല്ല അടിപൊളി കടല കറി തയ്യാറാക്കി എടുക്കാം. Easy Chickpea Curry Recipe. Video Credit : Pepper hut

Read Also : മത്തിക്ക് ഇത്രയും രുചിയോ! ഇതുപോലെ മസാല ഉണ്ടാക്കി ചാള വറുത്തു നോക്കൂ; സംഗതി വേറെ ലെവലാ!! | Special Sardine Fry Recipe

നാവിൽ കപ്പലോടും തക്കാളി ചട്ണി! ഈ ഒരു ചട്ണി ഉണ്ടെങ്കിൽ പിന്നെ ചോറും ചപ്പാത്തിയുമൊക്കെ തീരുന്ന വഴിയറിയില്ല! | Easy Tomato Chutney Recipe

ChickpeaChickpea CurryVeg RecipesVella KadalaVella Kadala Curry
Comments (0)
Add Comment