About Easy Black Forest Birthday Cake Recipe
Easy Black Forest Birthday Cake Recipe : കേക്കുകൾ കടകളിൽ സുലഭമായി കിട്ടുന്ന ഒന്നാണ്. പല രുചിയിലും നിറത്തിലും കേക്ക് കഴിക്കാറുണ്ട്. എന്നാൽ എപ്പോഴും കടകളിൽ പോയി കഴിക്കാൻ കഴിയില്ല. അത് കൊണ്ട് കേക്ക് വീടുകളിൽ തന്നെ ഉണ്ടാക്കി നോക്കാം. ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ഇഷ്ടമാണോ നിങ്ങൾക്ക്? സ്വാദിഷ്ടമായ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് പരിചയപ്പെടാം.
Ingredients
- മുട്ട – 4 എണ്ണം
- പഞ്ചസാര – 2 കപ്പ്
- മൈദ – 1കപ്പ്
- കൊക്കോ പൗഡർ – 3 ടേബിൾസ്പൂൺ
- വിനിഗർ – അര ടീസ്പൂൺ
- ബേക്കിംഗ് സോഡ – ഒന്നര ടീസ്പൂൺ
- ചെറി സിറപ്പ്
- വിപ്പിംഗ് ക്രീം
Learn How to Make Easy Black Forest Birthday Cake Recipe
ആദ്യം മുട്ടയും പഞ്ചസാരയും ഒരു പാത്രത്തിൽ ഇട്ട് ബീറ്റ് ചെയ്ത് എടുക്കാം. പൊടിച്ച പഞ്ചസാര ആണ് എടുക്കേണ്ടത്. ഇത് മാറ്റി വെക്കുക. മൈദ എടുക്കുക. അതിൽ നിന്ന് 3 ടേബിൾസ്പൂൺ മാറ്റുക. ഇതിലേക്ക് കൊക്കോ പൗഡർ ചേർക്കുക. നന്നായി മിക്സ് ചെയ്യുക. അരിച്ചെടുക്കുക. ഇത് മാറ്റി വെക്കുക. കേക്ക് ഉണ്ടാക്കുന്ന പാൻ ഓയിൽ തേക്കുക. അടി ഭാഗത്ത് മാത്രം മതി. മുട്ടയിലേക്ക് മൈദ ചേർക്കുക. നന്നായി മിക്സ് ചെയ്യുക. വിനഗറും ബേക്കിംഗ് സോഡയും നന്നായി മിക്സ് ചെയ്യ്ത് ഇതിലേക്ക് ചേർക്കുക.
കേക്ക് ഉണ്ടാക്കുന്ന പാത്രത്തിലേക്ക് മാറ്റുക. ഇത് വേവിക്കുക. 25 മിനുട്ട് വെന്ത ശേഷം മാറ്റി വെക്കുക. ക്രീം ഉണ്ടാക്കാൻ ആയി ക്രീം ഒരു പാത്രത്തിൽ ഇട്ട് പഞ്ചസാര പൊടിച്ചത് ചേർത്ത് ബീറ്റ് ചെയ്യുക. ക്രീം കേക്കിൽ ആക്കുക. ഇതിനായി കേക്ക് മൂന്നായി മുറിക്കുക. കേക്ക് വെക്കുന്ന ടേബിളിൽ ക്രീം ആക്കുക. ഇതിൻറെ മുകളിൽ കേക്ക് വെക്കുക. മുകളിൽ ചെറി സിറപ്പ് ആക്കുക. ഇങ്ങനെ തുടരുക. ഇനി കേക്ക് ഡെക്കറേറ്റ് ചെയ്യുക. സ്വാദിഷ്ടമായ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് റെഡി! Easy Black Forest Birthday Cake Recipe Video Credit : Mrs Malabar