Chembaneer Poovu Today Episode 07 Oct 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായി ചെമ്പനീർപ്പൂവ് കഴിഞ്ഞാഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. സച്ചി അച്ഛമ്മയെ കണ്ട് വീട്ടിലേക്ക് തിരിച്ചു വരികയാണ്. വീട്ടിലെത്തിയപ്പോൾ അച്ഛമ്മയോട് പറഞ്ഞ കാര്യങ്ങളൊക്കെ ഓർത്ത് സുഖമായി ഉറങ്ങുകയാണ്. രാവിലെ ട്രിപ്പുണ്ടെന്ന് പറഞ്ഞതിനാൽ രേവതി വിളിക്കാൻ വരികയാണ്. പുതിയ രേവതിയാണ് ഈ ആഴ്ചത്തെ എപ്പിസോഡുമുതൽ ചെമ്പനീർപ്പൂവിലുള്ളത്. രേവതി വന്നപ്പോൾ സച്ചി കിടന്നുറങ്ങുന്നത് കാണുന്നത്. വിളിച്ചുണർത്തിയപ്പോൾ സച്ചിയും നല്ലൊരു സ്വപ്നം കാണുകയായിരുന്നു.
ഉണർന്നപ്പോൾ രേവതി ഗർഭിണിയാണെന്ന കാര്യം സ്വപ്നം കാണുകയായിരുന്നു എന്നൊക്കെ പറഞ്ഞു, പല കഥകളും പറഞ്ഞ് രേവതിയെ അവിടെ ഇരുത്തുകയാണ്. എന്നാൽ കുറെ കഥകളൊക്കെ സച്ചി കൂട്ടിയിട്ട് പറഞ്ഞതാണെന്ന് രേവതിക്ക് മനസിലായി. ശേഷം പലതും പറഞ്ഞ ശേഷം രേവതി എനിക്കൊന്ന് വീട്ടിൽ പോകണമെന്ന് പറയുകയാണ്. സച്ചിയുടെ കൂടെ പോവാൻ ഒരുങ്ങുകയാണ്. ആ സമയത്താണ് ഫിനാൻസുകാർ വീട്ടിൽ വരുന്നത്. ചന്ദ്രമതി പൈസ അടക്കാത്തതിനാൽ വേഗം തന്നെ പൈസ അടക്കണമെന്നു പറയുകയാണ്.
രവീന്ദ്രനും സച്ചിയും വീട്ടിൽ ഉള്ളതിനാൽ ഇന്ന് തന്നെ അടക്കാമെന്നു പറഞ്ഞ് അവരെ അയക്കുകയാണ്. അപ്പോഴാണ് അവർകുറച്ചു വെള്ളം തരുമോ എന്ന് പറഞ്ഞപ്പോൾ, ചന്ദ്ര വെള്ളമെടുക്കാൻ പോയി വരുമ്പോഴേക്കും രവീന്ദ്രൻ പുറത്തേക്ക് വന്നിരുന്നു. രവീന്ദ്രൻ ആരാണെന്ന് ചോദിച്ചപ്പോൾ ചന്ദ്രമതി വാടകവീട് നോക്കാൻ വന്നവരാണെന്ന് പറയുകയാണ്. ശേഷം അവരോട് രവീന്ദ്രൻ സംസാരിക്കുമ്പോൾ അവർ പലതും പറഞ്ഞു പറയുന്നതുകേട്ട് എന്തോ ഒരു പ്രശ്നമുണ്ടെന്ന് മനസ്സിലാക്കിയ രവീന്ദ്രൻ പലതും ചോദിക്കുകയാണ്. ശേഷം അവർ അവിടെ നിന്നും ഓടിപ്പോവുകയാണ്. പിന്നീട് ചന്ദ്ര പണമടക്കാൻ പോവുകയാണ്. ഭാമയുടെ കൂടെ ടൈൺ വരെ പോയിട്ട് വരാമെന്ന് പറഞ്ഞു ചന്ദ്രമതി പോവുകയാണ്. ചന്ദ്രമതി പോയ ശേഷം സച്ചിയും രേവതിയും കൂടി പുറത്തേക്ക് പോകുന്നത്.
രവീന്ദ്രനോട് ഞാൻ ട്രിപ്പ് പോവുകയാണെന്നും, രേവതി വീടുവരെ പോയിട്ടു വരുന്നെന്നും പറയുകയാണ്. ആ സമയത്താണ് ശരത്തിനെ അപമാനിച്ചതിന് നമുക്ക് ചന്ദ്രയ്ക്ക് നല്ലൊരു പണി കൊടുക്കണം എന്ന് സുഹൃത്ത് ശരത്തിനോട് പറയുന്നത്. അങ്ങനെ അവരുടെ ആ പണം തന്നെ നമുക്ക് ശിക്ഷ കൊടുക്കണം എന്ന് പറയുകയാണ് സുഹൃത്ത്. ചന്ദ്രൻ ഫിനാൻസ് ഓഫീസിൽ പോകുന്ന വഴിയിൽ നിന്നും ശരത്തിൻ്റെ സുഹൃത്തുക്കൾ ചന്ദ്രയുടെ ബാഗ് തട്ടിപ്പറിച്ച് പോകുകയാണ്.ബാഗും പണവും നഷ്ടപ്പെട്ട ചന്ദ്ര പൊട്ടിക്കരയുകയാണ്. ശേഷം ഫിനാൻസ് ഓഫീസിൽ പോയി കാര്യങ്ങൾ പറയുകയാണ്. അപ്പോഴാണ് സച്ചി ഫിനാൻസ് ഓഫീസിലെത്തിയത്. പണമടച്ച് മടങ്ങുമ്പോൾ, ചന്ദ്ര വീടിൻ്റെ ആധാരം പണയം വെച്ച് 17 ലക്ഷം രൂപ എടുത്തിട്ടുള്ള കാര്യം അറിയിക്കുകയാണ്. ഇത് കേട്ട് രവീന്ദ്രൻ ഉടൻ തന്നെ സുധിയെയും കൂട്ടി ഓഫീസിൽ എത്തുകയാണ്. ചന്ദ്രയെ ഫിനാൻസുകാർ അവിടെ പൂട്ടിയിട്ടിരിക്കുകയാണ്. ഇതൊക്കെയാണ് ഈ ആഴ്ച നടക്കാൻ പോകുന്നത്.