About Broken Wheat Puttu Recipe
Broken Wheat Puttu Recipe : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് പുട്ട്. സാധാരണയായി നമ്മൾ അരിയും ഗോതമ്പും ഒക്കെ ഉപയോഗിച്ച് ആയിരിക്കും പുട്ട് വീട്ടിൽ ഉണ്ടാക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായാണ് ഇന്ന് നമ്മൾ ഇവിടെ പുട്ട് ഉണ്ടാക്കാൻ പോകുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ടാണ് ഇന്ന് നമ്മൾ പുട്ട് ഉണ്ടാക്കി എടുക്കുന്നത്. നുറുക്ക് ഗോതമ്പ് പുട്ട് കിടിലൻ രുചിയിൽ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം എന്ന് നോക്കിയാലോ?
Ingredients
- നുറുക്ക് ഗോതമ്പ്
- തേങ്ങ
- വെള്ളം
- ഉപ്പ്
Learn How to Make Broken Wheat Puttu Recipe
നുറുക്ക് ഗോതമ്പ് പുട്ട് തയ്യറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാൻ എടുക്കുക. എന്നിട്ട് അതിലേക്ക് നുറുക്ക് ഗോതമ്പ് ഇട്ടുകൊടുത്ത് നല്ല പോലെ ചൂടാക്കുക. ചൂടാറിയ ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്കിട്ട് തരിതരി പോലെ ഒന്ന് പൊടിച്ചെടുക്കാം. ഇനി ഇത് കഴുകി എടുക്കാനായി ഒരു മിനിറ്റ് നേരം വെള്ളത്തിൽ ഇട്ടു വയ്ക്കുക. നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നുറുക്ക് ഗോതമ്പിന്റെ പൊടി ഊറ്റി എടുക്കാവുന്നതാണ്.
വെള്ളം മൊത്തം വറ്റിയ ശേഷം ആവശ്യത്തിനുള്ള ഉപ്പ് ഇതിൽ ചേർത്ത് നുറുക്ക് ഗോതമ്പ് പൊടി നല്ല പോലെ മിക്സ് ചെയ്തെടുക്കുക. ഇനി പുട്ട് ആവി കയറ്റാൻ അടുപ്പത്ത് വെള്ളം തിളപ്പിക്കാനായി വയ്ക്കാവുന്നതാണ്. വെള്ളം നന്നായി തിളച്ച് ആവി വരുമ്പോൾ പുട്ടു കുറ്റിയിലേക്ക് പുട്ടുപൊടിയും തേങ്ങയും ഇട്ട് അടച്ചുവെച്ച് ആവി കയറ്റി എടുക്കുകയാണ് ചെയ്യേണ്ടത്. ഒരു 10 മിനിറ്റ് നേരമെങ്കിലും ആവി കയറിയാൽ തന്നെ നുറുക്ക് ഗോതമ്പ് പുട്ട് നല്ല സോഫ്റ്റ് ആയി കിട്ടുന്നതാണ്. പുട്ടുണ്ടാക്കുന്നത് വിശദമായി അറിയാൻ വീഡിയോ മുഴുവനായും കാണാവുന്നതാണ്. Video Credit : sheeja’s cooking diary