About Beef Varala Recipe
Beef Varala Recipe : കണ്ണൂർക്കാരുടെ സ്പെഷ്യൽ വിഭവമായ ബീഫ് വരള ബ്രേക്ക്‌ഫസ്റ്റിനും, ഡിന്നറിനും വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കാൻ പറ്റുന്നതും വളരെ രുചികരമായതുമായ വിഭവമാണ്. നല്ല നാടൻ രുചിക്കൂട്ടുകളാണ് ഇതിന്റെ പ്രധാന ചേരുവകൾ. കുട്ടികൾക്ക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ബീഫ് വരള ഇനി വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കി എടുക്കാം.
Ingredients
- ബീഫ്
- സവാള
- തക്കാളി
- ചുവന്നുള്ളി
- വലിയ ജീരകം
- മഞ്ഞൾപൊടി
- ജീരകപ്പൊടി
- മല്ലിപ്പൊടി
- മുളകുപൊടി
- ഇഞ്ചി
- വെളുത്തുള്ളി
Learn How to Make Beef Varala Recipe
ആദ്യം ബീഫ് നല്ലപോലെ വൃത്തിയാക്കി അതിൽ സവാള, തക്കാളി, ചുവന്നുള്ളി, ഉപ്പ്, മഞ്ഞൾപൊടി എന്നിവ ആവശ്യത്തിന് ചേർത്ത് വേവിക്കുക. മറ്റൊരു പാനിൽ മസാലയ്ക്ക് ആവശ്യമായ കുരുമുളക് വലിയ ജീരകം തുടങ്ങിയവ നല്ലപോലെ ചൂടാക്കുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല തുടങ്ങിയവ ആവശ്യത്തിന് ചേർക്കുക. ഇവ നല്ലപോലെ മൂന്ന് മിനിറ്റ് വറുത്തെടുക്കുക. തണുത്തതിനുശേഷം ഈ മിശ്രിതം നല്ലപോലെ പൊടിച്ചെടുക്കുക.
മറ്റൊരു പാനിൽ എണ്ണ ആവശ്യത്തിന് ചൂടായി വരുമ്പോൾ വെളുത്തുള്ളി ഇഞ്ചി മിശ്രിതം ചേർക്കുക. അതിലേക്ക് തക്കാളി ചേർത്ത് അടച്ച് നല്ലപോലെ വേവിക്കുക. പിന്നീട് വറുത്തു പൊടിച്ച മസാലപ്പൊടി അതിലേക്ക് നല്ലപോലെ ഇളക്കുക. അവസാനമായി വേവിച്ച ബീഫ് ചേർത്ത് മീഡിയം ഫ്‌ളൈമിൽ മൂന്ന് മിനിറ്റോളം വേവിക്കുക. ബീഫ് വരള തയ്യാർ. Video Credit : Kannur kitchen