About Bakery Special Nankhatai Recipe
Bakery Special Nankhatai Recipe : മധുര പലഹാരങ്ങൾ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. പല വിശിഷ്ട ദിവസങ്ങളുടെയും തുടക്കം മധുരം കഴിച്ച് കൊണ്ടാണ്. വീട്ടിൽ കിട്ടുന്ന മൈദയും നെയ്യും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു മധുര പലഹാരമാണ് നാൻ കട്ടായി. കുറഞ്ഞ സമയം കൊണ്ട് വീടുകളിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് ഒരു മധുരപലഹാരം ഉണ്ടാക്കി നോക്കാം.
Ingredients
- മൈദ – 1 കപ്പ്
- പഞ്ചസാര – അര കപ്പ്
- നെയ്യ് – അര കപ്പ്
- ഏലയ്ക്കപൊടി – ആവശ്യത്തിന്
Learn How to Make Bakery Special Nankhatai Recipe
ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ ചേർക്കുക. ഒരു നുള്ള് ഉപ്പ് ചേർക്കുക. അര കപ്പ് പഞ്ചസാര അളന്ന ശേഷം 2 ടീ സ്പൂൺ പഞ്ചസാര മാറ്റി വെക്കുക. ബാക്കിയുള്ളവ ബൗളിലേക്ക് ചേർക്കുക. ഇനി ഇതിലേക്ക് കട്ട ആവാത്ത നെയ്യ് ഉരുക്കി ചേർത്ത് കൊടുക്കുക. പകുതി നെയ്യ് ഒഴിച്ച് കൊടുക്കുക. ശേഷം നന്നായി കുഴച്ച് എടുക്കുക. ഒരു നുളള് ഏലയ്ക്കപൊടി ചേർത്ത് കൊടുക്കുക. വിരൽ കൊണ്ട് മിക്സ് ചെയ്യുക. ബാക്കിയുളള നെയ്യ് ഒഴിച്ച് കൊടുക്കുക.
സാവധാനം വിരലുകൾ ഉപയോഗിച്ച് കുഴച്ച് എടുക്കുക. ഇതിൽ നിന്നും കുറച്ച് എടുത്ത് ഉരുട്ടുക. ചെറിയ ചെറിയ ബോൾസ് ആക്കി എടുക്കുക. ഇവ ഒരു ബേക്കിംഗ് പേപ്പറിലേക്ക് നിരത്തി വെക്കുക. ആദ്യം ഓവൻ പ്രിഹീറ്റ് ചെയ്യുക. 180° സെൽഷ്യസിൽ ചെയ്യുക. ഓവനിലേക്ക് ബേക്കിംഗ് പേപ്പർ വെച്ച ശേഷം 140° യിലേക്ക് ചൂട് കുറയ്ക്കുക. 15 മിനുട്ട് കുക്ക് ചെയ്യുക. ശേഷം ഇത് പുറത്തെടുക്കുക. ടേസ്റ്റിയായ നാൻകട്ടായി റെഡി! Video Credit : Honey I’m Home