About Amrutham Podi Snack Recipe
Amrutham Podi Snack Recipe : കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് അമൃതം പൊടി. രുചിയോടപ്പം തന്നെ ആരോഗ്യം കാര്യങ്ങളിലും അമൃതം പൊടി മികച്ചതാണ്. അമൃതം പൊടികൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങൾ ഏറെയാണ്. അമൃതം പൊടികൊണ്ട് ഒരു കിടിലം പലഹാരം എളുപ്പത്തിൽ തയ്യാറാക്കാം.
Ingredients
- അമൃതം പൊടി – 1 കപ്പ്
- പഞ്ചസാര – 2 ടേബിൾ സ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- എണ്ണ – 1 ടേബിൾ സ്പൂൺ
- ചൂട് വെള്ളം
- നേന്ത്രപ്പഴം
- തേങ്ങ ചിരകിയത് – മുക്കാൽ കപ്പ്
- ഏലയ്ക്കപൊടി – കാൽ ടീ സ്പൂൺ.
Learn How to Make Amrutham Podi Snack Recipe
ആദ്യം ഒരു പാത്രത്തിലേക്ക് അമൃതം പൊടി എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും 2 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ശേഷം കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. ചൂട് വെള്ളം കുറച്ച് കുറച്ച് ആയി ഒഴിച്ചു കൊടുക്കുക. കൈകൊണ്ട് നന്നായി കുഴയ്ക്കുക. ഒരു നേന്ത്രപ്പഴത്തിന്റ പകുതി നന്നായി ഉടച്ച് എടുക്കുക. ഇതിലേക്ക് മുക്കാൽ കപ്പിൽ കൂടുതൽ തേങ്ങ ചിരകിയത് ചേർക്കുക. മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കുക.
കാൽ ടീ സ്പൂൺ ഏലയ്ക്ക പൊടിച്ചത് ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഒരു വാഴയില എടുത്ത് എണ്ണ തടവുക. അമൃതം പൊടിയുടെ മാവ് നന്നായി പരത്തുക. ഇതിൻറെ നടുഭാഗത്ത് തയ്യാറാക്കി വെച്ച തേങ്ങയും പഴവും ചേർത്ത് ഉണ്ടാക്കിയത് വെക്കുക. ഇത് റോൾ ചെയ്യ്ത് എടുക്കാം. ഇങ്ങനെ ബാക്കിയുള്ളവയും തയ്യാറാക്കുക. ഒരു ഇഡലി തട്ടിൽ വെക്കുക. ഇനി ഇത് ആവിയിൽ വേവിച്ചെടുക്കുക. 10 മിനുട്ട് അടച്ച് വെച്ച് വേവിക്കുക. നല്ല അടിപൊളി നാലുമണി പലഹാരം റെഡി. Video Credit : Pepper hut