അമൃതം പൊടി കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത സൂപ്പർ കേക്ക്! അമൃതം പൊടി ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും! | Amrutham Podi Cake Recipe

About Amrutham Podi Cake Recipe

Amrutham Podi Cake Recipe : കുട്ടികൾ ഒക്കെ ഉള്ള വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് അമൃതം പൊടി. ഇന്ന് നമുക്ക് അമൃതം പൊടി കൊണ്ടൊരു സോഫ്റ്റ്‌ കേക്ക് ഉണ്ടാക്കാം. അതും വളരെ രുചിയുള്ള കുട്ടികൾക്ക് കൂടുതൽ ഇഷ്ടപ്പെടുന്ന തരത്തിൽ എന്നാൽ വളരെ പോഷകമായ കേക്ക്. ചെറിയ ചേരുവകൾ അടങ്ങിയ വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കിയെടുക്കാവുന്ന കേക്ക് റെസിപ്പി.

Amrutham Podi Cake Recipe

Ingredients

  1. അമൃതം പൊടി – 1 pac
  2. പഞ്ചസാര
  3. ഏലക്കയാ – 3
  4. മുട്ട – 3
  5. പാൽ – ½ കപ്പ്‌
  6. ഓയിൽ
  7. ബാക്കിങ് സോഡ
  8. കശുവണ്ടി

Learn How to Make Amrutham Podi Cake Recipe

ആദ്യം തന്നെ ഒരു മിക്സി ജാർ എടുത്ത് അതിലേയ്ക് കാൽ കപ്പ്‌ പഞ്ചസാര, ഏലക്ക എന്നിവ നല്ലപോലെ പൊടിച്ചെടുക്കുക. അതിലേയ്ക് രണ്ട് മുട്ട, കുറച്ച് സൺഫ്ലവർ ഓയിൽ, കാൽ കപ്പ് പാൽ, വാനില്ല എസ്സെൻസ് എന്നിവ ചേർത്ത് നല്ല പോല്ലേ വീണ്ടും മിക്സിയിൽ ഒരു ബബിൾ വരുന്നത് വരെ അരച്ചെടുക്കുക. ശേഷം ഒരു അരിപ്പയ്യെടുത് അതിലേയ്ക് അമൃതം പൊടി ഇടുക. ബാക്കിങ് സോഡ, കുറച്ച് ഉപ്പു എന്നിവ ചേർത്ത് ഒന്ന് രണ്ട് തവണ നല്ലപോലെ അരിച്ചെടുക്കുക.

പിന്നീട് നേരത്തെ മാറ്റിവെച്ച കേക്ക് ബാറ്ററിൽ ഈ മിക്സ്‌ ഓരോ തവണയായി നല്ലപോലെ മിക്സ്‌ ചെയ്യുക. ശേഷം ഒരു കേക്ക് ബേസിൽ അൽപ്പം ബട്ടർ പുരട്ടുക. അതിലേയ്ക് ഈ കേക്ക് ബാറ്റർ പതുക്കെ ഒഴിക്കുക. ഭംഗിക്കുവേണ്ടി കശുവണ്ടി ചേർക്കുക. ശേഷം ആ പാത്രം ഓവനിലോ കുക്കറിലോ മറ്റൊ വെച്ച് ചൂടാക്കുക. പിന്നീട് ചൂട് തണത്തു മാറ്റിവെക്കുക. നല്ല ടേസ്റ്റി ഹെൽത്തി കേക്ക് തയ്യാർ. Video Credit : Exclusive Media

Read Also : കൊതിയൂറും വേപ്പിലക്കട്ടി! ഒരുതവണ ചമ്മന്തിപ്പൊടി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; അടിപൊളിയാണേ! | Easy Veppilakkatti Recipe

പപ്പായ ഉണ്ടെങ്കിൽ ഒരുതവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! പച്ച പപ്പായ കൊണ്ട് മധുരമൂറും ലഡ്ഡു!! | Easy Papaya Ladoo Recipe

Amrutham PodiAmrutham Podi CakeAmrutham Podi RecipeCakeCake Recipe
Comments (0)
Add Comment