അമ്മയോളം വളർന്ന് കുഞ്ഞാറ്റ!! ഇതാണ് യഥാർത്ഥ അമ്മ മകൾ സ്നേഹം; മകളെ നെഞ്ചോട് ചേർത്ത് പുത്തൻ വിശേഷം പങ്കുവെച്ച് ഉർവശി!! | Actress Urvasi With Daughter Kunjatta Viral Video

Actress Urvasi With Daughter Kunjatta Viral Video : മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് എല്ലാവരുടെയും പ്രിയപ്പെട്ട നടി ഉർവശി.മലയാളത്തിലെ യും തമിഴിലെയും സൂപ്പർ താരങ്ങൾക്കൊപ്പം നായികയായി തിളങ്ങിയ താരത്തിന്റെ അഭിനയമികവ് എടുത്ത് പറയേണ്ടതാണ്. വലിപ്പ ചെറുപ്പം ഇല്ലാതെ ഏത് റോളും അനായാസേന കൈകാര്യം ചെയ്യുന്ന താരത്തിന്റെ കഴിവ് വർണനകൾക്കതീതമാണ്. തമാശ രംഗങ്ങളും അതിമനോഹരമായി കൈകാര്യം ചെയ്യും എന്നത് താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഉർവശിയുടെ മകൾ കുഞ്ഞാറ്റയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ചെറുപ്പം മുതൽ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചിതയാണ് കുഞ്ഞാറ്റ.താര പുത്രന്മാരും താര പുത്രിമാരും എല്ലാം സിനിമയിലേക്ക് വരുന്ന ഒരു കാലമാണ് ഇത്.അത്

കൊണ്ട് തന്നെ കുഞ്ഞാറ്റയുടെ സിനിമ പ്രവേശനവും ചർച്ചയാകാറുണ്ട്. തേജസ്വിനി എന്നാണ് കുഞ്ഞാറ്റയുടെ യഥാർത്ഥ പേര്. വിദേശത്തു പഠനം കഴിഞ്ഞു താരപുത്രി ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്.അമ്മയായ ഉർവശിയോടൊപ്പവും അച്ഛനായ മനോജ്‌ കെ ജയനോടൊപ്പവും ഉള്ള ചിത്രങ്ങൾ ഒക്കെ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്. ഉർവ്വശ്ശിയോടൊപ്പം ദുബായിൽ അവധി ചെലവഴിച്ചതും മനോജ്‌ കെ ജയനോടൊപ്പം കുടുംബമായി ആഘോഷങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കുന്നതുമെല്ലാം കുഞ്ഞാറ്റ

ഇൻസ്റ്റാഗ്രാമിൽ പങ്ക് വെയ്ക്കും.എപ്പോഴും എല്ലാവർക്കും ചോദിക്കാനുള്ളത് അമ്മയുടെയും അച്ഛന്റെയും കഴിവ് മകൾക്കും കിട്ടിക്കാണും അത് കൊണ്ട് എന്നാണ് മലയാള സിനിമയിലേക്ക് എന്നാണ്.എന്നാൽ വ്യക്തമായ മറുപടിയൊന്നും താരം പറഞ്ഞിട്ടില്ല. ഇപോഴിതാ ഉർവശിയ്ക്കൊപ്പം ആദ്യമായി ഒരു പൊതുപരിപാടിയിൽ പങ്കെടുത്തിരിക്കുകയാണ് താരം. ഇരുവരും ഒരുമിച്ചുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോകളും ഉർവശി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്ക് വെച്ചിട്ടുണ്ട്. ഒരുപക്ഷെ കുഞ്ഞാറ്റയുടെ സിനിമ

പ്രവേശനത്തിനുള്ള തുടക്കം ആയിരിക്കും ഇതെന്നാണ് ആരാധകർ പറയുന്നത്. കല്പനയുടെ മകൾ ശ്രീമയി മലയാള സിനിമയിലേക്കുള്ള തന്റെ ചുവട് വെയ്പ്പ് നടത്തിക്കഴിഞ്ഞു. ഇനി ആരാധകർ കാത്തിരിക്കുന്നത് കുഞ്ഞാറ്റയുടെ വരവാണ്. ഇൻസ്റ്റാഗ്രാം റീലുകളിൽ ഉർവശിയുടെ പഴയ സിനിമയിലെ ചില ഭാഗങ്ങളൊക്കെ താരം അഭിനയിച്ചു അപ്‌ലോഡ് ചെയ്യാറുണ്ട്.

Actress UrvasiKunjatta
Comments (0)
Add Comment