About 5 Minutes Easy Evening Snack Recipe
5 Minutes Easy Evening Snack Recipe : നാലു മണിയ്ക്ക് ചായയ്ക്ക് ഒപ്പം കഴിക്കാൻ നല്ലൊരു പലഹാരം ആവശ്യമായ കാര്യമാണ്. ദിവസവും വിവിധ തരം പലഹാരങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പലഹാരങ്ങൾ ഏറെയാണ്. പലഹാരങ്ങൾ ആരോഗ്യപ്രദമായത് ആയിരിക്കണം. കിടിലം നാലുമണി പലഹാരം എളുപ്പത്തിൽ ഉണ്ടാക്കാം.
Ingredients
- ഗോതമ്പ് പൊടി – 1 കപ്പ് (200 മില്ലിലിറ്റർ)
- തേങ്ങ ചിരകിയത് – 2 ടേബിൾ സ്പൂൺ
- ഏലയ്ക്ക – ഒരു എണ്ണം
- പഞ്ചസാര – 2ടേബിൾ സ്പൂൺ
- തിളച്ച വെള്ളം – ആവശ്യത്തിന്
- വെളിച്ചെണ്ണ ആവശ്യത്തിന്
Learn How to Make 5 Minutes Easy Evening Snack Recipe
ആദ്യം ഒരു ബൗളിൽ ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക. ഗോതമ്പ് പൊടിയ്ക്ക് പകരം മൈദയോ റവയോ എടുക്കാം. റവ ഉപയോഗിക്കുമ്പോൾ പൊടിച്ച് ചേർക്കണം. ഇതിലേക്ക് 2 ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് ചേർക്കുക. രണ്ട് അര ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. പഞ്ചസാര ഇല്ലെങ്കിൽ ശർക്കര ചേർക്കുക. നന്നായി ഇളക്കുക. ഒരു ഏലയ്ക്കയുടെ തൊലി കളഞ്ഞ് കുരു മാത്രം ചേർക്കുക. ഇത് കുഴച്ച് എടുക്കുക. ഇതിലേക്ക് അല്പം ചൂട് വെള്ളം ഒഴിച്ച് സ്പൂൺ കൊണ്ട് മിക്സ് ചെയ്യ്ത് കൊടുക്കുക.
വെളളം പോരെങ്കിൽ വീണ്ടും ഒഴിക്കുക. പിന്നീട് ചൂട് തണിഞ്ഞ ശേഷം കൈകൊണ്ട് കുഴയ്ക്കുക. ഇതിൽ നിന്ന് ചെറിയ ചെറിയ ബോൾസ് ആക്കി ഉരുട്ടി എടുക്കുക. ഒരു പാൻ ചൂടാക്കി അതിൽ ആവശ്യത്തിനു എണ്ണ ഒഴിക്കുക. എണ്ണ ചൂടായശേഷം ആദ്യം തയ്യാറാക്കിയ ഗോതമ്പിന്റെ ബോൾസ് ഇടുക. ഇത് നന്നായി വേവിക്കുക. നിറം നല്ലവണ്ണം മാറി വരണം. ഒരു ഗോൾഡിഷ് ബ്രൗൺ ആയ ശേഷം മാറ്റി വെയ്ക്കുക. ചായയ്ക്ക് ഒപ്പം കഴിക്കാൻ സ്വാദിഷ്ടമായ പലഹാരം റെഡി!! Video Credit : Mums Daily